search

‘നമ്മൾ സെമിത്തേരിയിലേക്ക് പോകുന്നു’; ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വച്ച് യാത്രക്കാരിയുടെ ഭീഷണി, നടുക്കം

LHC0088 1 hour(s) ago views 552
  

    



സമാര സിറ്റി, റഷ്യ∙ ഇഷ്ടമുള്ള റേഡിയോ സ്റ്റേഷനിലേക്ക് ട്യൂൺ ചെയ്യാത്തതിന്റെ പേരിൽ ടാക്സി ഡ്രൈവറെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യാത്രക്കാരിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ സമാര സിറ്റിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യം കാറിനുള്ളിലെ ക്യാമറയിലാണ് പതിഞ്ഞത്. കാറിന്റെ പിൻസീറ്റിൽ ഇരുന്ന അൻപതിലധികം വയസ്സ് തോന്നിക്കുന്ന സ്ത്രീ, ബാഗിൽ നിന്ന് വലിയ വടിവാൾ പുറത്തെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻസീറ്റുകൾക്കിടയിലൂടെ ഡ്രൈവറുടെ മുഖത്തിനടുത്തേക്ക് ആയുധം വീശിയ ശേഷം ഇവർ ഡ്രൈവർ വച്ച സംഗീതം തനിക്ക് ഇഷ്ടമല്ലെന്ന് അറിയിക്കുകയായിരുന്നു

  • കാമുകിയുടെ മാതാപിതാക്കളുടെ പ്രീതി നേടുന്നതിന് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ; യുവാവ് മരിച്ചു Other Countries
      

         
    •   
         
    •   
        
       
  • ‘ഐഎസ് വധു’ ഷമീമ ബീഗം യുകെയിലേക്ക് മടങ്ങി വരുന്നതിന് സാധ്യത; സിറിയൻ ക്യാംപുകൾ ‘ബ്രിട്ടന്റെ ഗ്വാണ്ടനാമോ’യെന്ന് റിപ്പോർട്ട് Europe News
      

         
    •   
         
    •   
        
       


ഭീഷണിയിൽ പരിഭ്രാന്തനായ ഡ്രൈവർ പേടിയോടെ ‘എനിക്ക് മനസ്സിലായി, ഞാൻ അത് ഓഫ് ചെയ്യാം’  എന്ന് മറുപടി നൽകി. ‘നിങ്ങൾക്ക് ആദ്യമായി മനസ്സിലായില്ലേ?’ എന്ന് ചോദിച്ച് സ്ത്രീ ഭീഷണി തുടർന്നു. വടിവാളിൽ നിന്ന് അകന്നുനിൽക്കാൻ ഡ്രൈവർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

തനിക്ക് ഇഷ്ടപ്പെട്ട ‘ചാൻസൺ’ മ്യൂസിക് ചാനലിലേക്ക് റേഡിയോ ട്യൂൺ ചെയ്യാൻ യാത്രക്കാരി ഡ്രൈവറോട് ആവശ്യപ്പെട്ടു. അത് ഓൺ ചെയ്താൽ വടിവാൾ മാറ്റിവയ്ക്കാമെന്ന് അവർ ഉറപ്പുനൽകി. ഭീഷണിക്ക് വഴങ്ങി ഉടൻ തന്നെ ഡ്രൈവർ ആ ചാനലിലേക്ക് ട്യൂൺ ചെയ്തു.

ആക്രമണമുണ്ടായാൽ ഉടൻ കാറിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറെന്ന മട്ടിൽ, ഡ്രൈവർ സീറ്റ് ബെൽറ്റ് ഊരിയിരുന്നു. പിന്നീട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ, ‘നമ്മൾ സെമിത്തേരിയിലേക്ക് പോകുന്നു’ എന്നായിരുന്നു സ്ത്രീയുടെ മറുപടി. ഡ്രൈവർ സ്ത്രീയെ  പ്രാദേശിക സെമിത്തേരിയിൽ ഇറക്കിയതോടെ കാര്യമായ പ്രശ്നങ്ങളില്ലാതെ യാത്ര അവസാനിച്ചു.  

ഡ്രൈവർ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ സമാര പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഈ സ്ത്രീയെയും ഇവരുടെ കൈവശമുള്ള വടിവാളും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X എന്ന rs_sputnik അക്കൗണ്ടിൽ നിന്ന് English Summary:
A woman threatened a taxi driver with a sword in Samara, Russia, because he wouldn\“t change the radio station. The driver complied with her demands after she brandished the weapon. Police have launched an investigation after the video went viral.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447