search

‘കെപ്റ്റ് ഇൻ അബയൻസ്’ തിരഞ്ഞെടുപ്പു വരെയോ? പി.എം. ശ്രീയിൽ നിന്ന് പിൻമാറാൻ കഴിയുമോ? ആശങ്കയിൽ കേരളത്തിന്റെ 1200 കോടി

cy520520 1 hour(s) ago views 468
  



തിരുവനന്തപുരം∙ കേന്ദ്രത്തിന് കത്തയച്ചതു കൊണ്ടു മാത്രം പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കഴിയുമോ ? പിൻമാറിയെന്നു ബിനോയ് വിശ്വം പറയുമ്പോൾ താൽക്കാലികമായി മരവിപ്പിച്ചിട്ടേയുള്ളുവെന്ന് മന്ത്രി ശിവൻ കുട്ടിയും പറയുന്നു. ഫണ്ട് നഷ്ടപ്പെട്ടാൽ‌ താൻ ഉത്തരവാദിയല്ലെന്ന് ശിവൻ കുട്ടി തുറന്നു പറഞ്ഞ നിലയ്ക്ക് ബാക്കിയുള്ള 1200 കോടി കേരളത്തിനു ലഭിക്കുമോയെന്നും ചോദ്യം ഉയരുന്നു. അതേ സമയം ആദ്യം പിൻമാറിയ പഞ്ചാബ് പിന്നീട് പദ്ധതിയിൽ ചേർന്ന അനുഭവം കേരളത്തിന്റെ മുന്നിലുണ്ട്.

  • Also Read സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി; മേയർ സ്ഥാനാർഥിയായേക്കും   


വിവാദങ്ങള്‍ വിട്ടൊഴിയില്ലെന്ന സൂചനയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്‌പോര് സൂചിപ്പിക്കുന്നത്. ഇനി നിർണായകം കേന്ദ്രത്തിന്റെ നിലപാടും മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനവും. കെപ്റ്റ് ഇൻ അബയൻസ് എന്നാണ് കേന്ദ്രത്തിനു നൽകിയ കത്തിൽ എഴുതിയിട്ടുള്ളത്. സിപിഎം–സിപിഐ തർക്കം നിൽക്കുന്ന വിഷയം തദ്ദേശ തിരഞ്ഞെടുപ്പു വരെ കെപ്റ്റ് ഇൻ അബയൻസ് ആക്കാനാണോ നീക്കം.  

  • Also Read പിഎം ശ്രീ പിബി യോഗം ചർച്ച ചെയ്തോയെന്ന് ചോദ്യം, ‘പത്രപ്രവർത്തകനായിട്ട് എത്ര നാളായി?’; ക്ഷുഭിതനായി മുഖ്യമന്ത്രി‌ –വിഡിയോ   


∙ കേരളത്തിനുള്ള വിദ്യാഭ്യാസ ഫണ്ട് നഷ്ടപ്പെടുമോ ?

    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, കത്തു നല്‍കിയതോടെ എസ്എസ്‌കെയുടെ 1200 കോടിയോളം രൂപയുടെ ഫണ്ട് കിട്ടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കരാര്‍ ഒപ്പിട്ടതോടെ 92.41 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയത്. കരാറില്‍നിന്ന് പിന്മാറിയാലും ഈ ഫണ്ട് തിരിച്ചുപിടിക്കില്ല. എന്നാല്‍ തുടര്‍ന്നു ഫണ്ട് കിട്ടുന്നതിനെ ബാധിക്കുമെന്ന ആശങ്കയാണുള്ളത്. നവംബര്‍ നാലിന് സ്‌പെഷല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍, കേരളത്തിന് അര്‍ഹമായ എസ്എസ്എ ഫണ്ട് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യഗഡുവായ 92.41 കോടി കൈമാറിയത്. കേന്ദ്രഫണ്ട് കിട്ടാത്തതുകൊണ്ടാണ് സ്‌പെഷല്‍ നിയമനം നടത്താനാകാത്തത് എന്നാണ് കേരളം നിലപാടെടുത്തത്. നിയമന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിക്കുള്ളില്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് ലഭിച്ച സാഹചര്യത്തില്‍ അടുത്ത ഗഡുവും ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

  • Also Read കലിയടങ്ങാതെ ശിവൻകുട്ടി: കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട   


∙ കേരളത്തിന് പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയുമോ ?

കേരളം ഒപ്പുവച്ച ധാരണാപത്രം പ്രകാരം കരാറില്‍നിന്നു പിന്മാറാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണുളളത്. ധാരണാപത്രത്തിലെ ആറാം പേജില്‍ ഈ ഉപാധി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് പൊതുജനതാല്‍പര്യം പരിഗണിച്ച് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കി കരാര്‍ പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശമെന്ന് ഇതില്‍ പറയുന്നു. കരാറില്‍ ഒപ്പിട്ട സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് സ്വമേധയാ പിന്മാറാന്‍ അവകാശമില്ല. അതേസമയം, കരാര്‍ വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റമോ പരിഷ്‌കാരമോ വേണമെങ്കില്‍ മാത്രമാണ് കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ യോജിച്ച അനുമതിയോടെ നടത്താം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ സംയുക്തമായി പരിഹരിക്കാനാവാതെ വന്നാല്‍ ഇരുകൂട്ടര്‍ക്കും ഡല്‍ഹി പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്നും കരാറില്‍ പറയുന്നു.

∙ ആദ്യം പിൻമാറിയ പഞ്ചാബിന് എന്തു സംഭവിച്ചു ?

പിഎം ശ്രീയില്‍നിന്നു കേരളം പിന്‍മാറിയാല്‍ പഞ്ചാബിന്റെ അനുഭവമാണ് മുന്നിലുള്ളത്. സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തടയുകയായിരുന്നു. 2022 ഒക്ടോബറിലാണു പഞ്ചാബ് പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടത്. ഇതിനിടെ എഎപി സര്‍ക്കാര്‍ 1000 \“സ്‌കൂള്‍സ് ഓഫ് എമിനന്‍സ്\“, \“സ്‌കൂള്‍സ് ഓഫ് ബ്രില്യന്‍സ്\“, \“സ്‌കൂള്‍സ് ഓഫ് ഹാപ്പിനസ്\“ എന്നിവ പ്രഖ്യാപിച്ചു. ഇവയും ആദര്‍ശ്, സ്മാര്‍ട് സ്‌കൂള്‍ പദ്ധതികളും ഉള്ളപ്പോള്‍ പിഎം ശ്രീ സ്‌കൂള്‍ ആരംഭിക്കുന്നതു സംസ്ഥാന പദ്ധതികള്‍ക്കു തടസ്സമാകുമെന്ന വിലയിരുത്തലില്‍ പിന്‍മാറാന്‍ 2023 ഓഗസ്റ്റില്‍ തീരുമാനിച്ചു. പിന്‍മാറാന്‍ കത്തു നല്‍കിയെങ്കിലും ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു മാത്രമാണു കരാര്‍ പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശമെന്നായിരുന്നു മറുപടി. പിന്‍മാറ്റം പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്എക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു. 515 കോടി രൂപ തടഞ്ഞതോടെ ഗത്യന്തരമില്ലാതെ 2024 ജൂലൈയില്‍ പദ്ധതിയില്‍ ചേരാന്‍ പഞ്ചാബ് സര്‍ക്കാര്‍ വീണ്ടും സന്നദ്ധത അറിയിക്കുകയായിരുന്നു.

∙ തദ്ദേശ തിരഞ്ഞെടുപ്പു വരെ മരവിപ്പിക്കലാണോ ഉപസമിതിയുടെ ലക്ഷ്യം

‘കെപ്റ്റ് ഇന്‍ അബയന്‍സ്’ എന്നാണ് കേന്ദ്രത്തിനു വിദ്യാഭ്യാസ വകുപ്പു നല്‍കിയ കത്തിലും വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലും പദ്ധതിയുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉണ്ടെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. ഒക്‌ടോബര്‍ 29ന് വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടും ഇതുവരെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. എന്തൊക്കെ ആശങ്കകളാണ് കേരളത്തിന് ഉള്ളതെന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിന് സംസ്ഥാനത്തിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അറിയിക്കാമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രണ്ട് സിപിഐ മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം നിര്‍ണായകമാകും. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ അതു കഴിയും വരെ മന്ത്രിസഭാ ഉപസമിതി വിഷയം പരിഗണിക്കാന്‍ സാധ്യതയില്ല. ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം pmshri.education.gov.in എന്ന സൈറ്റിൽ നിന്ന് എടുത്തതാണ്. English Summary:
PM-Shri Controversy: Kerala\“s PM SHRI withdrawal saga intensifies with conflicting ministerial statements and concerns over losing ₹1200 crore in education funds. The state\“s ability to pull out of the scheme is questioned by the signed MoU, mirroring Punjab\“s experience of fund freezes after a similar attempt.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100