search

ബെംഗളുരു വന്ദേഭാരതിന് കേരളത്തിൽ ടിക്കറ്റില്ല; പക്ഷേ കോയമ്പത്തൂർ ചെന്നാൽ ‘കൺഫേംഡ്’ ! റെയിൽവേയുടെ ന്യായം ‘ട്രെൻഡിങ്’

Chikheang 3 hour(s) ago views 915
  



കൊച്ചി∙ എറണാകുളം– ബെംഗളുരു വന്ദേഭാരത് ഓടിത്തുടങ്ങിയെങ്കിലും കേരളത്തിലെ യാത്രക്കാർ സ്ഥിരം വെയിറ്റിങ് ലിസ്റ്റിൽ. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ‍ സ്റ്റോപ്പുള്ളത്. എന്നാൽ ഡിസംബർ 2 വരെ കേരളത്തില്‍ എവിടെ നിന്ന് ബുക്ക് ചെയ്താലും വന്ദേഭാരത് ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. അങ്ങനെയെങ്കിൽ ടിക്കറ്റുകൾ കിട്ടാൻ മറ്റൊരു വഴിയുണ്ട്. പാലക്കാട് നിന്ന് വെറും 52 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂരിലെത്തുക. ഇതിന് ഒന്നര മണിക്കൂർ മതി. എറണാകുളം–ബെംഗളുരു വന്ദേഭാരതിൽ ഇവിടെ നിന്ന് കയറാം. കാരണം, ഈ മാസം 20 മുതല്‍ കോയമ്പത്തൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ലഭ്യമാണ്.

  • Also Read എറണാകുളം- ബെംഗളൂരു വന്ദേഭാരത് ടിക്കറ്റിന് വൻ ഡിമാൻഡ്: കുറഞ്ഞ സമയം, സുഖയാത്ര, നടുവൊടിക്കില്ല   


∙ ഒരു ടിക്കറ്റ് കോയമ്പത്തൂർ വരെ, അവിടെ നിന്ന് ബെംഗളുരുവിന് പോകാം

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ? വന്ദേഭാരതിൽ റിസർവ് ചെയ്യുമ്പോൾ കേരളത്തേക്കാൾ പ്രാധാന്യം മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങൾക്കു കൊടുക്കുന്നുണ്ടോ ? ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഓരോ നഗരത്തിനും ടിക്കറ്റ് ക്വാട്ട നിശ്ചയിക്കണമെന്നാണ് നിയമം. അതനുസരിച്ച് ട്രെയിൻ പുറപ്പെടുന്ന നഗരങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ ക്വാട്ട ലഭിക്കുക. എന്നാൽ ചില നഗരങ്ങളിൽ ബുക്കിങ് കുറവാണെങ്കിൽ മറ്റു നഗരങ്ങൾക്ക് ആ ക്വാട്ട കൂട്ടിക്കൊടുക്കുകയാണ് ചെയ്യുക. എന്നാല്‍ വന്ദേഭാരതില്‍ ഈ വിധത്തിൽ ക്വാട്ട നിശ്ചയിക്കുമ്പോൾ ഇക്കാര്യങ്ങൾ പാലിക്കാറുണ്ടോ? ഒരുദാഹരണം പറഞ്ഞാൽ ഈ മാസം 20 മുതൽ പാലക്കാട് നിന്ന് കോയമ്പത്തൂർക്ക് വന്ദേഭാരതിൽ ടിക്കറ്റ് ലഭ്യമാണ്. ആ സമയത്ത് കോയമ്പത്തൂരിൽ നിന്ന് ബെംഗളുരുവിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഈ സമയത്ത് പാലക്കാട് നിന്ന് ബെംഗളുരുവിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമോ? ഇല്ല. കാരണം കേരളത്തിൽ എവിടെ നിന്നും ഡിസംബർ രണ്ടു വരെ ടിക്കറ്റുകൾ എല്ലാം വെയ്റ്റ് ലിസ്റ്റിലാണ്.

  • Also Read റെയിൽവേ ആദ്യം പദ്ധതിയിട്ടത് ചെന്നൈ– ബെംഗളൂരു– എറണാകുളം വന്ദേഭാരത് സർവീസ്; പിന്നീട് റൂട്ട് വെട്ടി   

    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ സംഗതി ട്രെൻഡ് നോക്കാന്‍ വേണ്ടിയെന്ന്  

റെയിൽവേ ഇതിനു പറയുന്ന ന്യായം നിശ്ചിത സമയത്തെ ഇടവേളയിൽ ടിക്കറ്റിന്റെ ട്രെൻഡ് പരിശോധിച്ച് ക്വാട്ടയിൽ വ്യത്യാസം വരുത്തും എന്നാണ്. ‘‘അത് ചിലപ്പോൾ നാലോ അഞ്ചോ ദിവസത്തെ കണക്ക് നോക്കിയിട്ടാവാം. ട്രാഫിക്കിലെ വ്യത്യാസമനുസരിച്ച് അതിനു ശേഷം അനുവദിക്കുന്ന ടിക്കറ്റ് ക്വാട്ടയിൽ മാറ്റം വരും. എറണാകുളം–ബെംഗളുരു വന്ദേഭാരത് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളല്ലേ ആയുള്ളൂ. ട്രെൻഡ് നോക്കിയിട്ട് ക്വാട്ട തീരുമാനിക്കും’’,  എന്നാണ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരിലൊരാൾ പ്രതികരിച്ചത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. ഒരു എക്സിക്യൂട്ടീവ് ചെയർകാർ ഉൾപ്പെടെ എട്ടു കോച്ചുകളിലായി 600 സീറ്റുകളാണ് വന്ദേഭാരതിലുള്ളത്. നിലവിലെ രീതിയിൽ തിരക്ക് തുടരുകയാണെങ്കിൽ കോച്ചുകളുടെ എണ്ണം കൂട്ടാമെന്നാണ് റെയിൽ‍വേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. English Summary:
Vande Bharat Waiting List in Kerala: Vande Bharat Ticket tricks focus on alternative routes to secure train tickets. By traveling to Coimbatore, passengers from Kerala can bypass the waiting list for the Ernakulam-Bangalore Vande Bharat Express.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361