search

മൂലമറ്റം വൈദ്യുതി നിലയം അ‌ട‌ച്ചു; മീൻ പിടിക്കാൻ കനാലിലെ ജലനിരപ്പ് താഴുന്നത് കാത്ത് നാട്ടുകാർ

cy520520 1 hour(s) ago views 111
  



മൂലമറ്റം ∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം നിർത്തിയതോടെ മീൻ പിടിക്കാനായി എത്തിയവർ നിരാശയിൽ മടങ്ങി. കനാലിൽ വെള്ളം വറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നത് വെല്ലുവിളിയായി. മീൻ പിടിക്കാനായി എത്തിയവരിൽ ഏറെയും നിരാശയോടെയാണ് മടങ്ങിയത്. എന്നാൽ ചൊവ്വാഴ്ച രാത്രി വല കെട്ടിയവർക്ക് മീൻ ലഭിച്ചു. വരും ദിവസങ്ങളിൽ കനാലിലെ ജലനിരപ്പ് താഴുന്നതിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.

മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവർത്തനമാണ് നിർത്തിയിരിക്കുന്നത്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ ആറിലെ ജലത്തെ ആശ്രയിച്ചു നിൽ ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും.

5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്.

നിലയത്തിൽനിന്നു വൈദ്യുതോൽപാദനം കഴിഞ്ഞു പുറന്തള്ളുന്ന വെള്ളം, മലങ്കര അണക്കെട്ടിലെ ജലാശയത്തിലേക്കാണ് എത്തുന്നത്. മലങ്കര ജലാശയത്തിലെ 80 ശതമാനവും മൂലമറ്റത്തുനിന്നുള്ള വെള്ളമാണ്. ഈ വെള്ളമാണു തൊടുപുഴയാറ്റിലേക്ക് എത്തുന്നത്. മൂലമറ്റം അടയ്ക്കുന്നതോടെ മലങ്കരയിലെ ജലനിരപ്പ് കുറയും. തൊടുപുഴയാ‍ർ, മൂവാറ്റുപുഴയിൽവച്ചു കോതയാറുമായി ചേരുന്നതോടെ മൂവാറ്റുപുഴ ആറായി മാറും. മൂവാറ്റുപുഴയാർ പിറവം, വെള്ളൂർ, തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിലൂടെ ഒഴുകി ഒടുവിൽ മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നീ ശാഖകളായി വേർപിരിഞ്ഞ് വേമ്പനാട്ടുകായലിൽ ചേരും.

  English Summary:
Moolamattom power plant activities affect local fishing. Recent rainfall has complicated efforts to fish in the canal, leaving many hopefuls disappointed as they await lower water levels.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100