search

‘കയ്യൊഴിയാതെ കാക്കണം, കണ്ണീരുണങ്ങണം’; ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപതുകാരി തകരഷീറ്റ് മറച്ചുകെട്ടിയ വാടക വീട്ടിലെത്തി

LHC0088 Yesterday 11:11 views 414
  



ചിറ്റൂർ (പാലക്കാട്) ∙ ഇടത്തും വലത്തും കൈകളായിനിന്ന് അച്ഛനുമമ്മയും പറഞ്ഞു: ‘നമുക്കു പുതിയ കൈ വയ്ക്കാം, അതുകൊണ്ട് മോൾക്ക് അച്ഛനെയും അമ്മയെയും തൊടാല്ലോ...’

  • Also Read 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: സർക്കാർ സഹായം ലഭിക്കുന്നില്ല; പരാതിയുമായി രക്ഷിതാക്കൾ   


മുറിച്ചുമാറ്റിയ വലതുകയ്യിലേക്കു നോക്കിയുള്ള വിനോദിനിയുടെ (9) ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ വിങ്ങുകയാണ് അച്ഛൻ വിനോദും അമ്മ പ്രസീദയും. ഒന്നര മാസത്തെ ആശുപത്രിവാസം കഴിഞ്ഞ്, തകരഷീറ്റ് മറച്ചുകെട്ടിയ വീട്ടിലെത്തിയ വിനോദിനിക്കു കയ്യിലേക്കു നോക്കുമ്പോഴെല്ലാം കണ്ണുനിറയുന്നു.   

  • Also Read ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രക്തമൊലിക്കുന്ന മുറിവിനു മീതെ പ്ലാസ്റ്ററിട്ടെന്നു കുടുംബം   


കൊല്ലങ്കോട് ആനമാറി സ്വദേശി വിനോദിനി സെപ്റ്റംബർ 24നു വീട്ടിൽ കളിക്കുമ്പോഴാണ് വീണ് വലതുകയ്യിന്റെ എല്ലുപൊട്ടിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മുറിവിൽ പഴുപ്പു കയറി. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
    

  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
  • ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
      

         
    •   
         
    •   
        
       
  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒന്നര മാസത്തിനിടെ 5 ശസ്ത്രക്രിയകളാണു ചെയ്തത്. മുറിവു പൂർണമായി ഉണങ്ങിയ ശേഷം കൃത്രിമക്കൈ വച്ചുപിടിപ്പിക്കാമെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇതിനു മാസങ്ങളെടുക്കും.

  • Also Read ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ആശുപത്രിയിൽ വീഴ്ച ഇല്ലെന്ന് ആവർത്തിച്ച് സൂപ്രണ്ട്   


പല്ലശ്ശന ഒഴിവുപാറ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനിക്കു ചെറുപ്പംതൊട്ടേ ഇടതുകൈകൊണ്ടു ചിത്രംവരയും എഴുത്തും ശീലമുണ്ട്. ഇടതുകൈകൊണ്ടു ഭക്ഷണം കഴിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.

  • Also Read കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ഡോക്ടർമാർക്ക് സസ്പെൻഷൻ; ബലിയാടാക്കുന്ന നടപടിയെന്ന് കെജിഎംഒഎ   


നിർമാണത്തൊഴിലാളിയായ വിനോദ് ഒരു വർഷം മുൻപാണു വടകരപ്പതി ചൊരപ്പാറയിൽ താമസമാക്കിയത്. പ്രസീദയുടെ വീടായ പല്ലശ്ശന ഒഴിവുപാറയിൽ മുത്തശ്ശിക്കൊപ്പം താമസിച്ചാണു വിനോദിനി പഠിക്കുന്നത്.

  • Also Read കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ജില്ലാ ആശുപത്രിയിലെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട്   


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു 2 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സഹായങ്ങൾക്കു മുഖ്യമന്ത്രിയെ സമീപിക്കുമെന്നു വിനോദ് പറഞ്ഞു. English Summary:
Vinodini\“s Journey After Amputation: Vinodini, a nine-year-old girl from Palakkad, lost her right arm due to complications following a fracture. She is now learning to adapt to life with one arm and seeking support for her future medical and educational needs.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158845