search

ബൂത്ത്തല ഏജന്റുമാരെ നിയോഗിക്കും; അനുകൂല വോട്ടർമാരെ നീക്കുമെന്ന് ആശങ്ക: എസ്ഐആറിൽ ഇടപെടാൻ കോൺഗ്രസ്

Chikheang Yesterday 11:11 views 473
  



തിരുവനന്തപുരം ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ജാഗ്രതയോടെ ഇടപെടാൻ ബൂത്ത് ലവൽ ഏജന്റുമാരെ (ബിഎൽഎ) നിയോഗിക്കാൻ കോൺഗ്രസ് തീരുമാനം. ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാർക്കു നൽകും. കോൺഗ്രസ് അനുകൂല വോട്ടർമാരെ  ഒഴിവാക്കാൻ നീക്കം നടക്കുമെന്ന വിലയിരുത്തലിലാണിത്.

  • Also Read എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി   


എതിർപ്പിന്റെ പേരിൽ എസ്ഐആറിൽനിന്നു വിട്ടുനിന്നാൽ അവസരം മുതലാക്കി സിപിഎം വെട്ടിനിരത്തൽ നടത്തുമെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും അഭിപ്രായമുയർന്നു.  എതിർപ്പ് നിലനിർത്തിത്തന്നെ  തിരിമറി നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അതേ പ്രാധാന്യം ഇതിനും നൽകണം.

  • Also Read ‘ബംഗാളിലെ എല്ലാ വോട്ടർമാരും പൂരിപ്പിക്കുന്നത് വരെ ഞാനും എസ്‌ഐആര്‍ പൂരിപ്പിക്കില്ല, ഫോം നേരിട്ട് സ്വീകരിച്ചിട്ടില്ല’   


എസ്ഐആർ നടപടികൾക്കു നേതൃത്വം നൽകുന്ന ബൂത്ത് ലവൽ ഓഫിസർമാരിൽ (ബിഎൽഒ) ഭൂരിഭാഗവും ഇടത് അനുഭാവികളാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. ശ്രദ്ധചെലുത്തിയില്ലെങ്കിൽ കോൺഗ്രസ് വോട്ടർമാർ പുറത്താകുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ  തിരിച്ചടിയാകുകയും ചെയ്യും.
    

  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
  • ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
      

         
    •   
         
    •   
        
       
  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വീടുകൾ സന്ദർശിക്കുന്ന ബിഎൽഒമാർക്കൊപ്പം പാർട്ടിയുടെ പ്രതിനിധികളായി ബിഎൽഎമാരെ നിയോഗിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയം വേഗം പൂർത്തിയാക്കണം. എസ്ഐആറിൽ നിന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്മാറണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.  ഒഴിവാക്കാനാവില്ലെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമേ  നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • Also Read എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക്, സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ പിന്തുണ; എതിർത്ത് ബിജെപി   


വൃശ്ചികം ഒന്നിന് എല്ലാ വാർഡിലും വിശ്വാസ സംരക്ഷണ സംഗമം

∙ ശബരിമല സ്വർണക്കൊള്ള വിഷയത്തിലെ സമരങ്ങളുടെ തുടർച്ചയായി,  മണ്ഡലകാലം ആരംഭിക്കുന്ന 17ന് എല്ലാ വാർഡിലും വിശ്വാസ സംരക്ഷണ സംഗമം നടത്തി ജ്യോതി തെളിക്കും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. English Summary:
SIR Concerns: Congress Deploys Booth Level Agents to Counter Voter List Manipulation Concerns in Kerala SIR.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160678