ചിറ്റൂർ (പാലക്കാട്) ∙ ഇടത്തും വലത്തും കൈകളായിനിന്ന് അച്ഛനുമമ്മയും പറഞ്ഞു: ‘നമുക്കു പുതിയ കൈ വയ്ക്കാം, അതുകൊണ്ട് മോൾക്ക് അച്ഛനെയും അമ്മയെയും തൊടാല്ലോ...’
Also Read 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: സർക്കാർ സഹായം ലഭിക്കുന്നില്ല; പരാതിയുമായി രക്ഷിതാക്കൾ
മുറിച്ചുമാറ്റിയ വലതുകയ്യിലേക്കു നോക്കിയുള്ള വിനോദിനിയുടെ (9) ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ വിങ്ങുകയാണ് അച്ഛൻ വിനോദും അമ്മ പ്രസീദയും. ഒന്നര മാസത്തെ ആശുപത്രിവാസം കഴിഞ്ഞ്, തകരഷീറ്റ് മറച്ചുകെട്ടിയ വീട്ടിലെത്തിയ വിനോദിനിക്കു കയ്യിലേക്കു നോക്കുമ്പോഴെല്ലാം കണ്ണുനിറയുന്നു.
Also Read ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; രക്തമൊലിക്കുന്ന മുറിവിനു മീതെ പ്ലാസ്റ്ററിട്ടെന്നു കുടുംബം
കൊല്ലങ്കോട് ആനമാറി സ്വദേശി വിനോദിനി സെപ്റ്റംബർ 24നു വീട്ടിൽ കളിക്കുമ്പോഴാണ് വീണ് വലതുകയ്യിന്റെ എല്ലുപൊട്ടിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മുറിവിൽ പഴുപ്പു കയറി. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
ഒന്നര മാസത്തിനിടെ 5 ശസ്ത്രക്രിയകളാണു ചെയ്തത്. മുറിവു പൂർണമായി ഉണങ്ങിയ ശേഷം കൃത്രിമക്കൈ വച്ചുപിടിപ്പിക്കാമെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇതിനു മാസങ്ങളെടുക്കും.
Also Read ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റിയ സംഭവം: ആശുപത്രിയിൽ വീഴ്ച ഇല്ലെന്ന് ആവർത്തിച്ച് സൂപ്രണ്ട്
പല്ലശ്ശന ഒഴിവുപാറ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനിക്കു ചെറുപ്പംതൊട്ടേ ഇടതുകൈകൊണ്ടു ചിത്രംവരയും എഴുത്തും ശീലമുണ്ട്. ഇടതുകൈകൊണ്ടു ഭക്ഷണം കഴിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.
Also Read കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ഡോക്ടർമാർക്ക് സസ്പെൻഷൻ; ബലിയാടാക്കുന്ന നടപടിയെന്ന് കെജിഎംഒഎ
നിർമാണത്തൊഴിലാളിയായ വിനോദ് ഒരു വർഷം മുൻപാണു വടകരപ്പതി ചൊരപ്പാറയിൽ താമസമാക്കിയത്. പ്രസീദയുടെ വീടായ പല്ലശ്ശന ഒഴിവുപാറയിൽ മുത്തശ്ശിക്കൊപ്പം താമസിച്ചാണു വിനോദിനി പഠിക്കുന്നത്.
Also Read കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ജില്ലാ ആശുപത്രിയിലെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു 2 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. തുടർചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള സഹായങ്ങൾക്കു മുഖ്യമന്ത്രിയെ സമീപിക്കുമെന്നു വിനോദ് പറഞ്ഞു. English Summary:
Vinodini\“s Journey After Amputation: Vinodini, a nine-year-old girl from Palakkad, lost her right arm due to complications following a fracture. She is now learning to adapt to life with one arm and seeking support for her future medical and educational needs.