search

മൗനനിഴലിൽ മഹാനഗരം: തിരക്കു നിറഞ്ഞ ചെങ്കോട്ട പരിസരത്തും ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ഇന്നലെ നിശ്ശബ്ദത മാത്രം

deltin33 Yesterday 11:10 views 895
  



ന്യൂഡൽഹി∙ നിരയൊഴിയാത്ത വാഹനങ്ങളും ആളൊഴിയാത്ത നിരത്തുകളും നിറഞ്ഞ ചെങ്കോട്ട പരിസരവും ചാന്ദ്നി ചൗക്ക് മാർക്കറ്റും ഇന്നലെ ഉണർന്നത് കനത്ത നിശ്ശബ്ദതയിലേക്കാണ്. കടകൾ അടഞ്ഞു കിടന്നു. സൈക്കിൾ റിക്ഷകളും വാഹനങ്ങളുമില്ലാതെ റോഡുകൾ. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിനുശേഷം ഓൾഡ് ഡൽഹി ഇന്നലെ പൊലീസ് വലയത്തിലായിരുന്നു. സ്ഫോടനം നടന്ന റോഡിന് ഇരുവശവും ഒരു കിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.



രാവിലെ 7 മുതൽ ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാർ പൊട്ടിത്തെറിച്ച പ്രദേശം വെള്ള സ്ക്രീൻ ഉപയോഗിച്ച് മറച്ചായിരുന്നു പരിശോധന. സ്‌ഫോടനസ്ഥലത്തിന് നേരെ എതിർവശത്തായി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ലജ്പത് റായ് മാർക്കറ്റ് പൊലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നിർദേശപ്രകാരം ഇന്നലെ അടച്ചിട്ടു. തെളിവുശേഖരണത്തിനു സൗകര്യമൊരുക്കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്നലെ രാവിലെയാണു കടകൾ തുറക്കേണ്ടെന്നു തീരുമാനമെടുത്തതെന്ന് വ്യാപാരികൾ പറഞ്ഞു.

  • Also Read ‘യുവതുർക്കി’കളെ ഒതുക്കുമോ ബിഹാർ ജനത?; തേജസ്വിക്കും രാഹുലിനും തിരിച്ചടിയെന്ന് എക്സിറ്റ് പോൾ   


സ്ഫോടനത്തിനിടെ കടകളിലേക്കു പതിച്ച ലോ‌ഹക്കഷണങ്ങളും തീയിൽ കരിഞ്ഞ വാഹനങ്ങളുടെയും മറ്റും അവശിഷ്ടങ്ങളും ഫൊറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ചു. മാർക്കറ്റ് പരിസരം ഒന്നിലധികം അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ പലതവണ പരിശോധിച്ചു. ഓൾഡ് ലജ്പത് റായ് മാർക്കറ്റിലെ ഇലക്ട്രോണിക് കടകളും അടഞ്ഞുകിടന്നു. ഇന്നു കട തുറക്കരുതെന്ന് വ്യാപാരികളുടെ വാട്സാപ് ഗ്രൂപ്പുകളിലും മാർക്കറ്റുകൾ സന്ദർശിക്കരുതെന്ന് വിവിധ സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശം അയച്ചതായി സെൻട്രൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് നാഗ്പാൽ പറഞ്ഞു. ചെങ്കോട്ട അടച്ചതിനാലും ലാൽ കില മെട്രോ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താതിരുന്നതിനാലും വിനോദ സഞ്ചാരികളൊന്നും പ്രദേശത്തേക്ക് എത്തിയില്ല.

  • Also Read ഇസ്​ലാമാബാദിലെ ചാവേർ സ്ഫോടനം: ഇന്ത്യയെ കുറ്റപ്പെടുത്തി പാക്ക് പ്രധാനമന്ത്രി; ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ, ചെങ്കോട്ട പരിസരത്തെ രണ്ടു ബ്ലോക്ക് കെട്ടിടങ്ങൾക്കപ്പുറം ജനജീവിതം സാധാരണപോലെ മുന്നോട്ടുപോയി. മാർക്കറ്റുകളും കടകളും തുറന്നെങ്കിലും തിരക്ക് വളരെ കുറവായിരുന്നു.സ്ഫോടനമുണ്ടായതിന് എതിർവശത്തുള്ള ഗൗരി ശങ്കർ ക്ഷേത്രത്തിൽ, ചൊവ്വാഴ്ച പതിവുപോലെ ചടങ്ങുകൾ നടന്നു. ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ടായിരുന്നു. ദരിയാഗഞ്ച്, സിവിൽ ലൈൻ എന്നിവയുൾപ്പെടെ സമീപ പ്രദേശങ്ങളിലെ സ്കൂളുകളും തുറന്നിരുന്നു. ഓൾഡ് ഡൽഹിയിൽ ഇന്നലെ കണ്ടുമുട്ടിയ ഓരോ മുഖത്തും നിഴലിച്ചുകണ്ടത് ഒരേ ഭീതിയും ആശങ്കയും. English Summary:
Delhi Bomb Blast Aftermath: Red Fort silence gripped Old Delhi yesterday after a shocking blast, transforming the usually bustling Chandni Chowk and surrounding areas into a police-cordoned, deserted zone for forensic investigation. Shops remained closed, and a palpable fear lingered among residents amidst heightened security.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210