search

ഭീതിയും ആശങ്കയും ഒഴിയാതെ ലേഡീസ് കംപാർട്മെന്റുകൾ; പേരിനു പോലുമില്ല സ്ത്രീസുരക്ഷ

deltin33 Yesterday 11:10 views 469
  



കൊച്ചി ∙ ‘‘യാത്രയ്ക്കിടെ സിഗരറ്റിന്റെ ഗന്ധം സഹിക്കാൻ പറ്റാതായപ്പോൾ കൂട്ടുകാരിയാണു പോയി നോക്കിയത്. ലേഡീസ് കംപാർട്മെന്റിന്റെ വാതിലിൽ നിന്നു രണ്ടു പയ്യൻമാർ സിഗരറ്റ് വലിക്കുകയാണ്. കൂലിപ്പണിയും കഴിഞ്ഞു വന്നു തളർന്നിരിക്കുന്ന ചേച്ചിമാരൊക്കെ ഇതു സഹിക്കാനാകാതെ ഇരിക്കുകയാണ്. പ്രതികരിക്കാൻ പോകേണ്ടെന്ന് എന്നെ വിലക്കിയതു കൂടെയുള്ളവരാണ്. അവന്മാർ എന്തു തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോ, ചോദിക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു.’’

‘‘അന്നു ഞാനതു ചോദ്യം ചെയ്തിരുന്നെങ്കിൽ, ഒരുപക്ഷേ കേരള എക്സ്പ്രസിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതു പോലുള്ള സംഭവം നടന്നേനെ’’ – എറണാകുളത്ത് ജിഎസ്ടി ഓഫിസിൽ ജോലി ചെയ്യുന്ന ചിത്രാംബിക ഇതു പറഞ്ഞപ്പോൾ കായംകുളം– എറണാകുളം പാസഞ്ചറിലെ ലേഡീസ് കംപാർട്മെന്റ് നിശ്ശബ്ദമായി. കാരണം ദിവസവും ഈ അരക്ഷിതാവസ്ഥ അനുഭവിച്ചു യാത്ര ചെയ്യുന്നവരാണവർ. സുരക്ഷാപ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും നടുവിലാണ് സ്ത്രീകളുടെ ട്രെയിൻ യാത്ര.

  • Also Read അരങ്ങിലേക്ക് ഒരു വിളി: ഹോർത്തൂസിൽ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല   


വേണം പൊലീസ്, ടിക്കറ്റ് എക്സാമിനർ
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘കേരള എക്സ്പ്രസിലുണ്ടായ സംഭവത്തിനു ശേഷം രണ്ടു ദിവസം പൊലീസുണ്ടായിരുന്നു. പിന്നെ കാണാനില്ല. തിങ്ങി നിറഞ്ഞാണു യാത്ര തുടങ്ങുന്നതെങ്കിലും ചില സ്റ്റേഷനുകൾ കഴിയുന്നതോടെ  കാലിയാകും’’ – ആലപ്പുഴ പാസഞ്ചറിലെ യാത്രക്കാരിയായ രാജശ്രീ പറയുന്നു. ‘‘ആളു കുറഞ്ഞാൽ മനസ്സിൽ പേടി വരും. എവിടെയാണ് ഇറങ്ങുന്നതെന്നു പരസ്പരം ചോദിച്ചു മറ്റുള്ളവരുടെ അടുത്തായാണ് പിന്നെ ഇരിക്കുക’’ – കായംകുളം സ്റ്റേഷനിൽ ഇറങ്ങേണ്ട ഗീതു പറഞ്ഞു.  

‘‘സ്ഥിരമായി പൊലീസ് ഡ്യൂട്ടിയിലുണ്ടായാൽ സ്ത്രീകൾക്കു പേടിയില്ലാതെ യാത്ര ചെയ്യാമല്ലോ. ടിക്കറ്റ് എക്സാമിനർ പോലും വരാറില്ല.  എക്സാമിനർ ഉണ്ടായാൽ മതി. അതൊരു ധൈര്യമാണ്’’– തങ്കമണി പറയുന്നു.   

  • Also Read ‘ഓട്ടോ’ കിട്ടാത്തവർക്ക് ബസും സ്കൂട്ടറും: തദ്ദേശ തിരഞ്ഞെടുപ്പിൽ മാറിമറിഞ്ഞ് ചിഹ്നങ്ങൾ   


സുരക്ഷ വേണം; സൗകര്യങ്ങളും

‘‘സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കണം.  എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽപോലും എല്ലായിടത്തും ക്യാമറയില്ല. സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ഗോവിന്ദച്ചാമി ഒരു വലിയ ഉദാഹരണമായി ഇവിടെ നിൽക്കുമ്പോൾ എങ്ങനെയാണ് അക്രമികൾക്കു പേടിയുണ്ടാകുക’’– ഫ്രൻഡ്സ് ഓഫ് റെയിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റായ ബിന്ദു വയലാർ ചോദിക്കുന്നു. English Summary:
Ladies Compartment Safety: Ladies Compartment Safety is a crucial concern for women commuters. Safety issues and lack of security measures are major problems faced by women traveling by train, highlighting the need for increased police presence and functional surveillance systems to ensure a safer journey.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470111