search

ഏജൻസി ഓഫിസിൽ നിന്ന് ഗ്യാസ് സിലിണ്ടർ എടുത്താൽ 33 രൂപ കിഴിവ്; കമ്പനികൾ നിർദേശം

cy520520 3 hour(s) ago views 129
  



തൊടുപുഴ ∙ ഏജൻസി ഓഫിസിൽ നിന്ന് ഗ്യാസ് സിലിണ്ടർ എടുക്കുന്നവർക്ക് 33 രൂപ കിഴിവിന് അർഹതയുണ്ടെന്ന് ഇടുക്കി ജില്ലാ കൺസ്യൂമേഴ്സ് വിജിലൻസ് ഫോറം അറിയിച്ചു. ഗ്യാസ് ഉപഭോക്താക്കളിൽ 50 ശതമാനത്തിലധികം പേർ ഏജൻസി ഓഫിസിൽ നിന്നു നേരിട്ട് സിലിണ്ടർ എടുക്കുന്നവരാണ്. ഏജൻസി ഓഫിസ്, ഗോഡൗണിൽ നിന്നു നേരിട്ട് സിലിണ്ടർ എടുക്കുന്നവർക്ക് ഗ്യാസ് സിലിണ്ടർ വിലയിൽ 33 രൂപ കിഴിവ് നൽകാൻ എണ്ണ കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ മിക്ക ഉപഭോക്താക്കൾക്കും ഈ ആനുകൂല്യത്തെ കുറിച്ച് അറിയില്ല.

അതുകൊണ്ടു തന്നെ ഗ്യാസ് ഏജൻസികൾ ഈ കിഴിവ് ഉപഭോക്താക്കൾക്കു നൽകാറില്ലെന്ന് ജില്ലാ ആസ്ഥാനത്ത് നടന്ന ജില്ലാ കൺസ്യൂമേഴ്സ് വിജിലൻസ് ഫോറം യോഗത്തിൽ എണ്ണ കമ്പനി പ്രതിനിധികൾ അറിയിച്ചു. എണ്ണ കമ്പനികൾ നൽകുന്ന ആനുകൂല്യം അർഹരായ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതു സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറത്തിന് പരാതി നൽകാമെന്ന് സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്‌ഷൻ കൗൺസിൽ അംഗം എം.എൻ.മനോഹർ അറിയിച്ചു. English Summary:
Gas cylinder subsidy is available for consumers collecting cylinders directly from agency offices. Oil companies have directed agencies to provide a discount, but awareness is low. Consumers can file complaints with the district consumer vigilance forum if the benefit is not received.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184