search

‘നിന്റെ പെൺമക്കളെ ഞാൻ തട്ടിയെടുക്കും’; അന്ന് ട്രംപ് മാപ്പ് നൽകി, ഒടുവിൽ ജോനാഥൻ വീണ്ടും ജയിലിൽ

cy520520 3 hour(s) ago views 168
  

    



വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം ടേം ഒഴിയുന്നതിന് തൊട്ടുമുമ്പ് മാപ്പ് നൽകി മോചിപ്പിച്ച ലഹരി കേസ് പ്രതി ജോനാഥൻ ബ്രൗൺ വീണ്ടും അറസ്റ്റിലായി. മോചന വ്യവസ്ഥ ലംഘിക്കുകയും ഗാർഹിക പീഡനക്കേസിൽ പ്രതിയാവുകയും ചെയ്തതിനെ തുടർന്നാണ് ജോനാഥനെ തിരികെ ജയിലിലേക്ക് അയക്കാൻ കോടതി ഉത്തരവിട്ടത്.

  • സൈന്യത്തെ പിന്തുണച്ചു: സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ പരസ്യമായി വെടിവച്ച് കൊന്ന് കലാപകാരികൾ, നടുക്കം വിട്ടുമാറാതെ മാലി Other Countries
      

         
    •   
         
    •   
        
       
  • ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് യുഎഇ വിമാനക്കമ്പനികൾ, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ Gulf News
      

         
    •   
         
    •   
        
       


കഞ്ചാവ് കടത്ത് കേസിൽ 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചുവരവെയാണ് 2021 ജനുവരിയിൽ ട്രംപ് ജോനാഥിന് ശിക്ഷാ ഇളവ് നൽകിയത്. എന്നാൽ മോചിതനായ ശേഷം ഇയാൾ പലതവണ നിയമലംഘനങ്ങൾ നടത്തിയതായി ആരോപണമുയർന്നു.

അടുത്തിടെ, ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള വീട്ടിൽ വച്ച് ജോനാഥൻ ഭാര്യയെയും 75 വയസ്സുള്ള  ഭാര്യാപിതാവിനെയും ആക്രമിച്ചു എന്നാണ് പൊലീസിൽ ലഭിച്ച പരാതി. ഭാര്യയെ തറയിലിട്ട് മർദിച്ചതിനും ഭാര്യാപിതാവിന്റെ തലയ്ക്ക് ഇടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ജോനാഥൻ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നതെന്നും ഭാര്യ പൊലീസിനോട് വെളിപ്പെടുത്തി.

ലഹരിമരുന്ന് കേസുകൾക്ക് പുറമെ, ജോനാഥൻ ഒരു വായ്പാ സ്ഥാപനം നടത്തിയിരുന്നതായും ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നതായും നേരത്തെ ഫെഡറൽ ട്രേഡ് കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ‘നിന്റെ പെൺമക്കളെ ഞാൻ തട്ടിയെടുക്കും’ എന്നതുൾപ്പെടെയുള്ള ഭീഷണികൾ ഇയാൾ ഉപയോക്താക്കൾക്ക് നൽകിയിരുന്നതായി അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ആരോപിച്ചിരുന്നു.

ഇത്തരം ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ ട്രംപ് അധികാരം ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജോനാഥൻ ബ്രൗണിന് ഇളവ് നൽകിയത് അന്ന് തന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാധാരണയായി നീതിന്യായ വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് ഇത്തരം മാപ്പ് (ക്ലെമൻസി) നൽകുന്ന തീരുമാനങ്ങൾ എടുക്കാറ്. എന്നാൽ ട്രംപ് പല ദയാഹർജികളിലും ഈ നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല. English Summary:
Jonathan Braun\“s arrest follows a previous pardon granted by Donald Trump. He faces charges of violating release terms and domestic violence, raising concerns about the pardon process and recidivism.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184