search

സൈന്യത്തെ പിന്തുണച്ചു: സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ പരസ്യമായി വെടിവച്ച് കൊന്ന് കലാപകാരികൾ, നടുക്കം വിട്ടുമാറാതെ മാലി

deltin33 1 hour(s) ago views 680
  

    



ബമാക്കോ, മാലി ∙ മാലി സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറെ കലാപകാരികള്‍ പരസ്യമായി വധിച്ചു. ഇക്കാര്യം യുവതിയുടെ കുടുംബവും പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വടക്കൻ ടിംബക്റ്റു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന ടിക് ടോക്കറാണ് കൊല്ലപ്പെട്ടത്.  

  • തെരുവുകളിൽ നിന്ന് ശേഖരിക്കുന്നത് ‘നൂറുകണക്കിന് മൃതദേഹങ്ങൾ’, ജീവനുവേണ്ടി നെട്ടോട്ടമോടുന്നവരെ കൊല്ലുന്നു; കണ്ണീരായി സു‍ഡാൻ Other Countries
      

         
    •   
         
    •   
        
       
  • ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; പുതിയ മാർഗ നിർദേശവുമായ് യുഎഇ വിമാനക്കമ്പനികൾ, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ Gulf News
      

         
    •   
         
    •   
        
       


സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരന്തരം മറിയം സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചിരുന്നു. അയൽ പട്ടണത്തിലെ മാർക്കറ്റിൽ നിന്ന് തത്സമയ സ്ട്രീമിങ് നടത്തുന്നതിനിടെയാണ് കലാപകാരികള്‍ മറിയത്തെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം, മോട്ടർ ബൈക്കിൽ മറിയത്തെ ടോങ്കയിലേക്ക് കൊണ്ടുവരികയും ഇൻഡിപെൻഡൻസ് സ്ക്വയറിൽ വച്ച് പരസ്യമായി വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ സമയത്ത് മറിയത്തിന്റെ സഹോദരനും ജനക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു.

ദീർഘകാലമായി തുടരുന്ന കലാപം നിയന്ത്രിക്കാൻ സൈനിക ഭരണകൂടം പാടുപെടുന്നതിനിടെയാണ് മാലിയിൽ നിന്ന് ഈ കൊലപാതക വാർത്ത പുറത്ത് വന്നിരുന്നത്. ഇതിനിടെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പായ ജെഎൻഐഎം രാജ്യത്ത് ഇന്ധന ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംimnotcioran എന്ന X അക്കൗണ്ടിൽ നിന്ന് English Summary:
Mali influencer murder raises concerns about safety in conflict zones. The influencer was killed publicly for allegedly supporting the military. The incident highlights the ongoing challenges faced by the military government in controlling the long-standing rebellion.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740