search

മുലപ്പാലിനായി കരയുന്ന മകൻ, ചിതയിൽ അഗ്നി പകർന്നത് രണ്ടര വയസ്സുകാരി മകൾ; ശിവപ്രിയയ്ക്ക് കണ്ണീർ വിട, ചിതയെരിഞ്ഞത് നെഞ്ചിൽ...

Chikheang 3 hour(s) ago views 141
  



തിരുവനന്തപുരം ∙ മുലപ്പാലിനായി കരയുന്ന മകന്റെ വേദനയിൽ നിൽക്കുന്ന അച്ഛനു മുന്നിൽ അമ്മയുടെ ചിതയ്ക്കു തീ കൊളുത്തുന്ന മകൾ. പൊള്ളിക്കുന്ന രണ്ടു കാഴ്ചകൾക്കുമിടെ, പിടിച്ചുനിൽക്കാനാവാതെ മനു പൊട്ടിക്കരഞ്ഞപ്പോൾ ആശ്വാസ വാക്കുകളില്ലാതെ ബന്ധുക്കൾ.  പ്രസവശേഷം അണുബാധയെത്തുടർന്ന് എസ്എടി ആശുപത്രിയിൽ മരിച്ച ശിവപ്രിയയുടെ സംസ്കാരം ഇന്നലെ വൈകിട്ടു 4നു മുട്ടത്തറ ശ്മശാനത്തിൽ നടന്നു. അന്തിമോപചാരം അർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ എടുത്തപ്പോൾ ബന്ധുക്കൾ, രണ്ടര വയസ്സുള്ള മകൾ ശിവനേത്രയെയും ഒപ്പം കൂട്ടി.  

വീടിനുള്ളിൽ 19 ദിവസം പ്രായമുള്ള കുഞ്ഞ്, ബൃഹദീശ്വരൻ. അമ്മ മരിച്ചതോടെ കുഞ്ഞിനു മുലപ്പാൽ കിട്ടാതെയായി. മകന്റെ അസ്വസ്ഥതകളും കരച്ചിലുകളും ഓർത്തുകൊണ്ടു ശിവനേത്രയെ മനു ചേർത്തുപിടിച്ചു. എന്തിനാണു തന്നെ കൊണ്ടുപോകുന്നതെന്ന് അവൾക്ക് അറിയില്ല.  ചിതയിൽ കിടക്കുന്ന അമ്മയുടെ മൃതദേഹത്തിലേക്ക് അച്ഛനൊപ്പം പൂക്കളിട്ടു നമസ്കരിച്ചു. പിന്നെ എന്നുമെന്നും നെഞ്ചിൽ ആളിപ്പടരുന്ന വേർപാടാണെന്ന് അറിയാതെ അമ്മയുടെ ചിതയിൽ അഗ്നി പകർന്നു.  

മനു ഇനി എന്തു ചെയ്യും? എല്ലാവർക്കും ചോദിക്കാൻ അതേയുള്ളൂ. വെൽഡിങ് തൊഴിലാളിയായ മനു  2 വർഷമായി ന്യൂറോ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. ഓർമ നഷ്ടമാകുന്നതു മുതൽ ഒട്ടേറെ പ്രശ്നങ്ങൾ. അതിൽനിന്നെല്ലാം രക്ഷതേടി വന്നു.ബൃഹദീശ്വരന്റെ ജനനം കൂടിയായപ്പോൾ പുതിയൊരു ജീവിതം ലഭിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബാംഗങ്ങൾ. മനുവിന് സ്വന്തമായി ഭൂമി ഇല്ല. താമസം വാടക വീട്ടിൽ. സ്വന്തമായി വീടില്ലാതെ 2 മക്കളുമായി കഴിയണം, ഓർമയിലെ ചിതയുമായി.

അന്വേഷണത്തിന് നാലംഗ സമിതി
തിരുവനന്തപുരം ∙ എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിക്കകം സ്വദേശി ജെ.ആർ.ശിവപ്രിയ (26) മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത മേനോനാണ് സമിതി അധ്യക്ഷ. ആലപ്പുഴ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ലത, സർജറി വിഭാഗം മേധാവി എൻ.എസ്.സജി കുമാർ, കോട്ടയം ഗവ.മെഡിക്കൽ കോളജിലെ ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.ജൂബി ജോൺ എന്നിവരാണ് അംഗങ്ങൾ.

വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.ഗുരുതരമായ ചികിത്സപ്പിഴവാണു സംഭവിച്ചതെന്നു ശിവപ്രിയയുടെ ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽ വച്ചാണ് അണുബാധ ഉണ്ടായതെന്ന പ്രചാരണം അവർ തള്ളി. എസ്എടിയിൽ കഴിഞ്ഞ 22നായിരുന്നു ശിവപ്രിയ പ്രസവിച്ചത്. 24ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26ന് ശിവപ്രിയയെ തിരികെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ കഴിഞ്ഞ 2 ദിവസം കൊണ്ടാണ് അണുബാധ ഉണ്ടായതെന്ന ഡോക്ടർമാരുടെ വാദം ശരിയല്ല.  

2 ദിവസം കൊണ്ടു ഇത്രയും ഗുരുതരമായ അവസ്ഥയിലേക്കു പോകണമെങ്കിൽ പ്രസവസമയത്തു ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായിരിക്കണമെന്നാണു ബന്ധുക്കൾ പറയുന്നത്. 27ന് മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റിയ ശിവപ്രിയ ഒരാഴ്ചയാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്. മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഡോക്ടർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. English Summary:
Hospital Negligence Kerala: A heart-wrenching incident unfolds in Thiruvananthapuram as a mother passes away after childbirth, leaving behind a newborn and a grieving family. An investigation has been launched into the circumstances surrounding her death at SAT Hospital.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361