search

അതീവ ജാഗ്രത പ്രതികരണത്തിലും; സ്ഫോടനം സംബന്ധിച്ച ചോദ്യങ്ങൾക്ക് രാത്രി വൈകിയും ഉത്തരമില്ല

deltin33 1 hour(s) ago views 603
  



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനമുണ്ടായി ഏതാനും മണിക്കൂറിനുശേഷവും എന്താണ് അതിന്റെ കാരണമെന്ന് ഒൗദ്യോഗികമായി പറയാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ആരും തയാറായില്ല. എല്ലാ വശങ്ങളും പരിശോധിക്കുന്നു എന്നാണ് മാത്രമാണ് രാത്രി ഒൻപതിനുശേഷം ആദ്യ പ്രതികരണത്തിൽ അമിത് ഷാ പറഞ്ഞത്. സ്ഫോടനത്തിന്റെ കാരണമെന്തെന്ന് ഇപ്പോൾ പറയുക പ്രയാസകരമാണെന്നും അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയശേഷമേ വ്യക്തത വരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.   

  • Also Read ‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ   


കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിലും ‘ഡൽഹിയിലുണ്ടായ സ്ഫോടനം’ എന്നു മാത്രമേ പറഞ്ഞുള്ളു. മെല്ലെപ്പോകുകയായിരുന്ന ഐ–20 കാറിലാണ് സ്ഫോടനമുണ്ടായതെന്ന് ആദ്യംതന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവം നടന്ന് 10 മിനിറ്റിനകം ഡൽഹി ക്രൈം ബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചും സ്ഥലത്തെത്തിയതായി അമിത് ഷാ പറഞ്ഞു.   

  • Also Read ഡൽഹി സ്‌ഫോടനം: സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദേശം, സുരക്ഷ വർധിപ്പിച്ചു; പ്രധാന കേന്ദ്രങ്ങളിൽ പരിശോധന   


ആർഡിഎക്സ് ഉപയോഗിച്ചുള്ള സ്ഫോടനത്തിനു തക്കതായ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള സൂചനകൾ പരിശോധനയുടെ ആദ്യഘട്ടത്തിൽ ലഭ്യമായില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഫൊറൻസിക് വിദഗ്ധരും ദേശീയ അന്വേഷണ ഏജൻസിയുടെയും എൻഎസ്ജിയുടെയും ഉദ്യോഗസ്ഥരും ഉൾപ്പെടെ രാത്രിയിലും സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തുകയായിരുന്നു. യുപിയിലെ ഭീകര വിരുദ്ധ സ്ക്വാഡും രാത്രിയിൽ സ്ഥലത്തെത്തി.   
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്ഫോടകവസ്തു നീക്കം?
കാറിലെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാവാമെന്ന അനുമാനം ചില കേന്ദ്രങ്ങളിൽനിന്നുണ്ടായി. പൊട്ടിത്തെറിച്ചത് സിഎൻജി സിലിണ്ടറെങ്കിൽ അത് ഇത്ര വലിയ ആഘാതമുണ്ടാക്കുമോ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. പക്ഷേ, സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നു കരുതാൻ തക്കതായ തെളിവുകളും ലഭ്യമായില്ല. നടന്നത് ആക്രമണ സ്വഭാവവമുള്ള സ്ഫോടനമാണെന്ന് സ്ഥിരീകരിക്കുന്നെങ്കിൽ അത്തരമൊരു സാഹചര്യത്തെക്കുറിച്ച് രണ്ടു സാധ്യതകളാണ് സൂചിപ്പിക്കപ്പെട്ടത്: നീങ്ങിക്കൊണ്ടിരുന്ന കാറിലാണ് സംഭവമെന്നതിനാൽ ഉള്ളിലുണ്ടായിരുന്നത് ആത്മഹത്യാ സ്ക്വാഡാണെന്നും കരുതുന്നവരുണ്ട്. ഒപ്പം, സ്ഫോടകവസ്തുക്കൾ എവിടേക്കെങ്കിലും നീക്കുന്നതിനിടെ സ്ഫോടനമുണ്ടായതാവാനുള്ള സാധ്യതയും പറയപ്പെടുന്നു.

  • Also Read ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു, 9 മരണം; ഒരാൾ കസ്റ്റഡിയിൽ – വിഡിയോ   


എച്ച്ആർ–26 എന്നു തുടങ്ങുന്നതും 7674 നമ്പർ ഉള്ളതുമായിരുന്നു സ്ഫോടനമുണ്ടായ കാറെന്നാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞത്. നമ്പർ പ്ലേറ്റ് താനാണ് പൊലീസിന് കൈമാറിയതെന്നും ഇയാൾ പറഞ്ഞു. എച്ച്ആർ–26 ഹരിയാനയിലെ ഗുരുഗ്രാം മേഖലയെയാണ് സൂചിപ്പിക്കുന്നത്. കാറിന്റെ ഉടമ ആരെന്ന് സ്ഥിരീകരിച്ചെന്നും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഹരിയാന പൊലീസിനോട് നിർദേശിച്ചതായും ഡൽഹി സ്പെഷൽ വൃത്തങ്ങൾ പറഞ്ഞു. English Summary:
Authorities are exploring all possible causes of the Delhi Blast: Delhi blast investigation is underway after an explosion near the Red Fort. Authorities are exploring all possible causes, including potential terror links and accidental explosions.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740