ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്ക് വിഐപി പരിഗണന നൽകിയെന്ന് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ജയിൽ ചീഫ് സൂപ്രണ്ട് കെ. സുരേഷിന് സ്‌ഥലംമാറ്റം. ജയിലിനുള്ളിൽ മദ്യം നിറച്ച ഗ്ലാസുകളും മദ്യകുപ്പികളും ആഹാരവും വച്ചിരിക്കുന്നതിന്റെയും തടവുകാർ ജയിലിൽ മദ്യപിച്ചു നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ജയിൽ ചീഫ് സൂപ്രണ്ട് കെ സുരേഷിനെ സ്ഥലം മാറ്റുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥരായ സൂപ്രണ്ട് മൈഗേരി, അസിസ്റ്റന്റ് സൂപ്രണ്ട് അശോക് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Also Read സ്കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവന്നില്ല, വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി സഹപാഠികൾ; ഗുരുതര പരുക്ക്
കൊലപാതകങ്ങളും പീഡനങ്ങളുമുൾപ്പെടെ 18 കേസുകളിൽ പ്രതിയായ ഉമേഷ് റെഡ്‌ഡി 2 ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇയാൾ ഫോണിൽ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. ഉമേഷിന്റെ മുറിയിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ട്. എൻഐഎ പിടികൂടിയ 2 ബംഗ്ലദേശ് സ്വദേശികളും ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
Also Read രക്തം മരവിപ്പിക്കുന്ന കൊടും‘ഭീകര’ സംഭവം: 24 സ്ത്രീകളെ കൊന്ന് വീപ്പയിലിട്ട പിടികിട്ടാപ്പുള്ളിയായ സീരിയൽ കില്ലർ!
നിരവധി വിഡിയോകൾ പുറത്തുവന്നതിനെ തുടർന്ന് അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ സർക്കാർ നിയോഗിച്ചു. പാരപ്പന അഗ്രഹാര ജയിലിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഒരു മാസം സമയം അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്തുമെന്നു കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
Also Read സ്വകാര്യ ഭാഗങ്ങളിൽ ചതവ്, ശരീരത്തിൽ നീല നിറത്തിലുള്ള പാട്; മോഡലിന് ദാരുണാന്ത്യം, പിന്നിൽ കാമുകൻ ?
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Jail Superintendent Transferred After VIP Treatment Allegations in Parappana Agrahara jail: This incident led to the transfer of the jail chief superintendent and the suspension of two other officials, prompting a government investigation into the Parappana Agrahara jail\“s operations.