മുംബൈ ∙ ഡൽഹിയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്ട്ര, രാജസ്‌ഥാൻ, ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. മഹാരാഷ്ട്രയിൽ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സുരക്ഷ വർധിപ്പിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യേഗസ്‌ഥൻ അറിയിച്ചു. സംസ്‌ഥാനത്ത് ജില്ലാ തലത്തിൽ എല്ലാ യൂണിറ്റ് കമാൻഡർമാരോടും നഗരങ്ങളിൽ കമ്മിഷണർമാരോടും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
- Also Read ‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ
രാജസ്‌ഥാനിലും സുരക്ഷ കർശനമാക്കി. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്നിടങ്ങളിലെല്ലാം കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചെന്ന് രാജസ്‌ഥാൻ ഡിജിപി രാജീവ് കുമാർ ശർമ അറിയിച്ചു. ബോംബ് സ്‌ക്വാഡിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പൊലീസ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി കമ്മിഷണർമാരും സുരക്ഷാ ക്രമീകരണങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ശർമ നിർദേശിച്ചു.
- Also Read പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടനടി കണ്ടെത്താൻ കമാൻഡ് സെന്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഉത്തരവിട്ടു. സാമൂഹിക മാധ്യമ നിരീക്ഷണ സംഘങ്ങളോട് ജാഗ്രത പുലർത്താനും ഏതെങ്കിലും തെറ്റിദ്ധാരണ പരത്തുന്നതോ വ്യാജമായതോ ആയ വിവരങ്ങളെ ഉടനടി പ്രതിരോധിക്കാനും ഡിജിപി നിർദേശിച്ചു. എല്ലാ റേഞ്ച് ഐജിപിമാരോടും പൊലീസ് കമ്മിഷണർമാരോടും ഈ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് കുമാർ ശർമ അറിയിച്ചു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
മുൻകരുതലിന്റെ ഭാഗമായി സംസ്‌ഥാനത്ത് കനത്ത ജാഗ്രത പുലർത്താനും പൊലീസ് പെട്രോളിങ് കർശനമാക്കാനും എല്ലാ പൊലീസ് യൂണിറ്റുകൾക്കും നിർദേശം നൽകിയെന്ന് ഗുജറാത്ത് ഡിജിപി വികാസ് സഹായ് അറിയിച്ചു. സംശയാസ്‌പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് ജനങ്ങളോട് ഡിജിപി നിർദേശിച്ചു. കേരളത്തിലും റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. English Summary:
Security alert issued across multiple Indian states after Delhi blast: Police are on high alert and have increased security measures to prevent any untoward incidents and ensure public safety. |
|