search

‘അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചത്; ഒരു കാറ്റടിച്ചാൽ മതി’: ടിവികെയെ പരിസഹിച്ച് ഉദയനിധി സ്റ്റാലിൻ

cy520520 3 hour(s) ago views 731
  



ചെന്നൈ ∙ തമിഴക വെട്രി കഴകത്തിനും നടൻ വിജയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ചിലർ പ്രത്യയശാസ്ത്രമോ ശക്തമായ അടിത്തറയോ ഇല്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഉദയനിധിയുടെ പരിഹാസം. ഡിഎംകെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read ‘കൈ എത്തും ദൂര’ത്തിലെ ‘കിഷോർ’; ധനുഷിനൊപ്പം തിളങ്ങിയ താരം; ദുരന്തമായി മാറിയ കരൾ രോഗം   


‘‘ആശയമാണ് ഡിഎംകെയുടെ അടിത്തറ. അടിത്തറ ശക്തമാണെങ്കിൽ, അതിൽ നിർമിച്ച കോട്ടയും ശക്തമായി നിലനിൽക്കും. ഇന്ന് ചിലർ ഒരു അടിത്തറയുമില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നു. നമ്മൾ പ്രദർശനങ്ങൾ കാണാൻ പോകുമ്പോൾ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ കാണാം. ആളുകൾ ആവേശഭരിതരാകും, സെൽഫികൾ എടുക്കും. എന്നാൽ അവ അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചതാണ്. ചെറുതായി ഒന്നു തൊടുകയോ കാറ്റടിക്കുകയോ മതി’’ – ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് മുന്നേറിയതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. പാർട്ടിയും അതിന്റെ നേതാക്കളും അടിയന്തരാവസ്ഥയെ പോലും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ജമ്മു കശ്മീരിലെ ഡോക്ടർ അറസ്റ്റിൽ, നിർണായകമായത് സിസിടിവി   


അതേസമയം, ഉദയനിധി സ്റ്റാലിനു മറുപടിയായി ലയോള മണി രംഗത്തെത്തി. ‘‘ഡിഎംകെ കെട്ടിപ്പടുത്തത് ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ പറയുന്നത്. എന്നാൽ ആ പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണ്? എന്തൊക്കെ പ്രതിഷേധങ്ങളാണ് അദ്ദേഹം നേരിട്ടത്? എന്തൊക്കെ ത്യാഗങ്ങളാണ് അദ്ദേഹം ചെയ്തത്? എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് യുവജന വിഭാഗത്തിൽ സ്ഥാനവും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റും നൽകിയത്? മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ചെറുമകനും സ്റ്റാലിന്റെ മകനുമാകുന്നതിനപ്പുറം നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ടെന്ന് ഞങ്ങളോട് പറയൂ. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ ടിവികെ പരാജയപ്പെടുത്തും’’ – ലയോള മണി പറഞ്ഞു.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Udhayanidhi Stalin against Vijay: Udhayanidhi Stalin criticizes Vijay\“s political entry and Tamilaga Vettri Kazhagam.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184