ന്യൂഡൽഹി ∙ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ നീണ്ട വർഷങ്ങളുടെ സേവനം ഒറ്റ സംഭവത്തിലേക്കു ചുരുക്കുന്നതു നീതികേടാണെന്ന് ശശി തരൂർ എം.പി. എൽ.കെ. അഡ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പ്രസ്താവനയുടെ പേരിൽ ഉയർന്ന വിമർശനങ്ങളെ തള്ളിയ അദ്ദേഹം, ചൈനയോടു നേരിട്ട യുദ്ധ പരാജയത്തിന്റെ പേരിൽ ജവാഹർലാൽ നെഹ്റുവിന്റെയും അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയുടെയും സേവന സമഗ്രതയിൽ ആരും വിധിയെഴുതാറില്ലെന്നും പറഞ്ഞു. ‘ഇതേ മര്യാദ നാം അഡ്വാനിജിയോടും കാണിക്കണം’–തരൂർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് അഡ്വാനിയുടെ 98–ാം പിറന്നാളിന് ശശി തരൂർ ആശംസ നേർന്നത്. ‘പൊതുസേവനത്തിൽ അദ്ദേഹത്തിന്റെ ഇളകാത്ത പ്രതിബദ്ധത, അദ്ദേഹത്തിന്റെ എളിമയും മാന്യതയും. ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു മായ്ക്കാനാവില്ല’–സമൂഹമാധ്യമത്തിൽ തരൂർ കുറിച്ചു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരടക്കം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.
1992ൽ ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്കു നയിച്ച 1980കളിലെ രാമജന്മഭൂമി മുന്നേറ്റത്തിനു നേതൃത്വം നൽകിയത് അഡ്വാനിയാണ്. രാമക്ഷേത്രത്തിനായി അദ്ദേഹം നടത്തിയ രഥയാത്രയുടെ കാലത്താണ് ബിജെപി ദേശീയ രാഷ്ട്രീയശക്തിയായി വളർന്നത്.
എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
ശശി തരൂർ പതിവുപോലെ അദ്ദേഹത്തിനുവേണ്ടി മാത്രമാണു സംസാരിക്കുന്നതെന്നും ഈ പരാമർശങ്ങളിൽ പാർട്ടിക്കു ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോഴും കോൺഗ്രസ് എംപിയായും പ്രവർത്തകസമിതി അംഗമായും തുടരുന്നത് പാർട്ടിയുടെ ജനാധിപത്യ ഉദാരതയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. English Summary:
Shashi Tharoor\“s Advani Birthday Wish Sparks Controversy: “Don\“t Reduce Service to Single Incident“