ന്യൂഡൽഹി∙ വിവാദ വ്യവസായി മെഹുൽ ചോക്സിയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകി. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകൾ ലേലം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ലേലത്തിൽ നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ഫ്ലാറ്റുകൾ, രത്നങ്ങൾ ഉൾപ്പെടെ 13 വസ്തുവകകളാണ് ലേലത്തിനുള്ളത്. ബോറിവാലിയിലെ ഏകദേശം 2.6 കോടി രൂപ വിലമതിക്കുന്ന 4 ഫ്ലാറ്റുകൾ, ബാന്ദ്ര–കുർള കോംപ്ലക്സിൽ ഏകദേശം 19.7 കോടി രൂപ വിലമതിക്കുന്ന 14 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള വാണിജ്യ കേന്ദ്രം, ഗോരേഗാവിലെ ആറു വ്യവസായ യൂണിറ്റുകൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുന്നത്. ഇതുകൂടാതെ വെള്ളി, വിലയേറിയ രത്നക്കല്ലുകള്‍, ജയ്പൂരിലെ കമ്പനിയുടെ യന്ത്രങ്ങൾ എന്നിവയും ലേലത്തിന് വയ്ക്കും.
വജ്രവ്യാപാരിയും ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനുമായ മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ വിവാദ വ്യവസായി നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ചെന്നും വായ്പാ തട്ടിപ്പ് നടത്തിയെന്നുമാണ് ഇന്ത്യയുടെ ആരോപണം. 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ വാദിച്ചിരുന്നു.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
2018 ൽ ഇന്ത്യയിൽ നിന്നു കടന്നുകളഞ്ഞ ചോക്സി, ആന്റിഗ്വയിലും അയൽരാജ്യമായ ഡൊമിനിക്കയിലും താമസിച്ച ശേഷമാണ് ബെൽജിയത്തിലേക്ക് കടന്നത്. ഡൊമിനിക്കയിൽ അറസ്‌റ്റിലായ ചോക്സിക്ക് ചികിത്സാ ആവശ്യത്തിന് ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാൻ ഡൊമിനിക്ക ഹൈക്കോടതി അനുമതി നൽകിയിരുന്നു. English Summary:
Court Approves Auction: Mumbai Court Approves Auction of Mehul Choksi\“s Gitanjali Gems Assets Worth Rs 46 Crore |