search

ഫീസ് അടച്ചില്ല, പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളജ് അധികൃതർ; വിദ്യാർഥി ആത്മഹത്യ ചെയ്തു

deltin33 1 hour(s) ago views 927
  



മുസാഫർനഗർ ∙ ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിനു പിന്നാലെ വിദ്യാർഥി തീകൊളുത്തി ആത്മഹത്യ ചെയ്തു. 22 കാരനായ ഉജ്ജ്വാൾ റാണ എന്ന വിദ്യാർഥിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.  

  • Also Read പ്ലസ് വൺ വിദ്യാര്‍ഥിക്ക് നേരേ വെടിയുതിർത്ത് സഹപാഠികൾ; പതിനേഴുകാരന്റെ നില ഗുരുതരം   


ഡിഎവി കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാര്‍ഥിയായ ഉജ്ജ്വാൾ ശനിയാഴ്ചയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്.

പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതോടെ വിദ്യാർഥി കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നാലെ കോളജ് പ്രിൻസിപ്പൽ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാർ വിദ്യാര്‍ഥിയെ മർദിച്ചെന്ന് കുടുംബം ആരോപിച്ചു.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവത്തിൽ കോളജ് മാനേജർ അരവിന്ദ് ഗാർഗ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ, അധ്യാപകൻ സഞ്ജീവ് കുമാർ, 3 പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിദ്യാർഥിയുടെ സഹോദരി പരാതി നൽകി. കേസിൽ പ്രതിയായവരെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് എസ്എസ്പി കുമാർ പറഞ്ഞു.

അതേസമയം, വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മന്ത്രി അനിൽ കുമാർ പറഞ്ഞു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിദ്യാർഥിയുടെ കുടുംബത്തിന് 1കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.   English Summary:
Student suicide : Suicide in Muzaffarnagar is a tragic event where a student took his own life after allegedly being denied the opportunity to take an exam due to unpaid fees. The incident has sparked protests and calls for investigation, raising concerns about the pressures faced by students.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740