∙ ഇക്കുറി മുഖ്യമന്ത്രി ബിജെപിയിൽ നിന്നായാലും ‘നിതീഷിന്’ നറുക്കുവീഴുമെന്നു കരുതുന്നവരുണ്ട്; ബിജെപിക്കാരുടെ മനസ്സിലുള്ളത് സംസ്ഥാന വ്യവസായമന്ത്രി നിതീഷ് മിശ്രയാണെന്നു മാത്രം. ബിഹാറിൽ മൂന്നുവട്ടം മുഖ്യമന്ത്രിയായ പഴയ കോൺഗ്രസ് നേതാവ് ജഗന്നാഥ മിശ്രയുടെ മകൻ.
മുഖ്യമന്ത്രിപദം കൈവിട്ടുപോകാതിരിക്കാൻ 108 ആടുകളെ ബലികൊടുത്ത് ആ രക്തത്തിൽ കുളിച്ചെന്ന അപവാദം കേട്ടയാളാണ് അച്ഛൻ ജഗന്നാഥ് മിശ്ര. ബഹളങ്ങൾക്കു നിന്നുകൊടുക്കാത്ത ശാന്തഭാവമാണ് നിതീഷ് മിശ്ര (53) യ്ക്ക്. കാൽനൂറ്റാണ്ടു മുൻപു തോറ്റു തുടങ്ങിയ ജൻജാർപുർ മണ്ഡലത്തിൽ ഇപ്പോൾ പകരം വയ്ക്കാനില്ലാത്ത നേതാവാണ്. കഴിഞ്ഞതവണ പകുതിയിലേറെ വോട്ടുകിട്ടി. ഭൂരിപക്ഷം 41,788 വോട്ട്. അന്ന് എതിരാളിയായിരുന്ന സിപിഐയിലെ റാം നാരായൻ യാദവ് തന്നെ വീണ്ടും മത്സരിക്കുന്നു.
ബിജെപിയിൽ നിന്നൊരാൾ സംസ്ഥാനത്തു മുഖ്യമന്ത്രിയായാൽ ആരാകുമെന്ന ചോദ്യം അണികൾക്കിടയിലുണ്ട്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉൾപ്പെടെയുള്ളവരുടെ പേരു പറഞ്ഞുകേൾക്കുമ്പോഴും മറ്റിടങ്ങളിലെ സമീപകാല ചരിത്രംവച്ചെങ്കിൽ ആ വിളി നിതീഷ് മിശ്രയിലെത്താം. 2005 ൽ രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ, നിതീഷ് കുമാർ മന്ത്രിസഭയിലേക്ക് ആദ്യം ക്ഷണിച്ചത് നിതീഷ് മിശ്രയെയായിരുന്നു. അന്നു മുതൽ പല മന്ത്രിസഭകളിലും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പരിചയവും അഴിമതിരഹിത പ്രതിഛായയുമാണു കൈമുതൽ.ബിജ്‌ലിപുരിലെ ഇടവഴിയിലെ പ്രചാരണത്തിരക്കിനിടെ അദ്ദേഹം മനോരമയോടു സംസാരിച്ചു.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
Aഅവർക്കതു പറയാൻ അർഹതയില്ല. കേരളത്തിലേക്ക് ഉൾപ്പെടെ ജനം കുടിയേറാൻ തുടങ്ങിയത് അവരുടെ ഭരണകാലത്താണ്.
Qകുറെക്കാലമായി നിങ്ങളാണല്ലോ ഭരണത്തിൽ. എന്തു മാറ്റം പ്രതീക്ഷിക്കാം?
A ഇതരസംസ്ഥാനങ്ങളിലേക്കു പോയവരെ തിരിച്ചെത്തിക്കാനുള്ള സംരംഭങ്ങൾ കൊണ്ടുവരാനാണു ശ്രമിക്കുന്നത്.
Qവോട്ടുകൊള്ള വഴി ബിജെപി ഫലം അട്ടിമറിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?
Aബിഹാറിലാരും അതു കണക്കിലെടുക്കുന്നില്ല.
Q എൻഡിഎ ജയിച്ചാൽ മുഖ്യമന്ത്രി ബിജെപിയിൽ നിന്നോ ജെഡിയുവിൽ നിന്നോ?
A നിതീഷ് കുമാർ തന്നെയാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഞങ്ങൾ ഒറ്റക്കെട്ടാണ്. English Summary:
Nitish Mishra: The BJP\“s Quiet Contender for Bihar Chief Minister