കോഴിക്കോട് ∙ വാടക നൽകാനില്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ കഴിയേണ്ടി വന്ന രോഗികളായ ദമ്പതികൾക്കും രണ്ടു പെൺകുഞ്ഞുങ്ങൾക്കും വീടു നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ.ഫൈസൽ. കുറ്റിക്കാട്ടൂർ മൗണ്ടാനാ ഹിൽസിൽ തന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ ഭാഗമായി 12നു നടത്തുന്ന ഭിന്നശേഷിക്കാരുടെ വിവാഹച്ചടങ്ങിൽ ഈ കുടുംബത്തിന് തുക കൈമാറുമെന്നും ഫൈസൽ പറഞ്ഞു.
Also Read ‘മുടിയിൽ ആണി ചുറ്റി വലിച്ചു, ബീഡി കൊണ്ട് നെറ്റി പൊള്ളിച്ചു’: ആഭിചാരക്രിയയ്ക്കിടെ മർദനമേറ്റ യുവതിയുടെ വാക്കുകൾ
വീടില്ലാത്തതിനാൽ ഓട്ടോയിൽ കഴിയുന്ന വി.അനിൽകുമാറിന്റെയും രമ്യയുടെയും ദുരിതകഥ ഇന്നലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.
Also Read ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
പുതിയ വീടിന്റെ നിർമാണം പൂർത്തിയാവുന്നതു വരെ കുടുംബത്തിനു താമസിക്കാനുള്ള വീടിന്റെ വാടകയും പുനരധിവാസ പ്രവർത്തനങ്ങളും എ.കെ.നിഷാദ് നേതൃത്വം നൽകുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് വഹിക്കുമെന്ന് ട്രസ്റ്റ് സിഇഒ അക്ബർ അലി ഖാൻ പറഞ്ഞു.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
കുടുംബത്തിലെ രണ്ടു കുഞ്ഞുങ്ങളുടെയും പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് മായനാട് എയുപി സ്കൂളിലെ പ്രധാനാധ്യാപകൻ കെ.അനൂപ് പറഞ്ഞു.
ഈ സ്കൂളിലാണ് അനിലിന്റെയും രമ്യയുടെയും മൂത്ത കുട്ടി പഠിക്കുന്നത്. പ്രധാനാധ്യാപകൻ നരിക്കുനി പിസി പാലം സ്വദേശിയായ കെ.അനൂപ് കുട്ടികളുടെ പത്താംക്ലാസ് വരെയുള്ള പഠനച്ചെലവും പാഠ്യേതര കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ചെലവും ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്.
Also Read എഐ കാലത്ത് ഇന്ത്യൻ എഴുത്തിന്റെ വിപണി കുതിക്കും: ആനന്ദ് നീലകണ്ഠൻ
സാമൂഹിക പ്രവർത്തകരായ നർഗീസ് ബീഗം, നൗഷാദ് തെക്കയിൽ എന്നിവർ കുടുംബത്തിന് കുന്നമംഗലത്തിനടുത്ത് പൈങ്ങോട്ടുപുറത്ത് എഎൽപി സ്കൂളിനു സമീപം വാടകവീടെടുത്തു നൽകി. കുടുംബത്തിന്റെ താമസം അങ്ങോട്ടു മാറ്റിയിട്ടുണ്ട്. വാർത്ത വായിച്ച അനേകം പേർ ഇന്നലെ കുടുംബത്തിനു സഹായങ്ങളുമായി എത്തി. English Summary:
Malabar Gold\“s A.K. Faizal Pledges New Home for Homeless Auto-Rickshaw Family in Kozhikode: Homeless Family received help from Malabar Gold executive director A.K.Faisal to build a house. The family was living in an auto-rickshaw due to their inability to pay rent, and now they are receiving support for housing and education.