search

വെബ്കാസ്റ്റിങ് ദൃശ്യം നശിപ്പിക്കൽ: വ്യക്തമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

deltin33 4 hour(s) ago views 459
  



ന്യൂഡൽഹി ∙ വ്യാജപേരുകളിൽ വോട്ട് ചെയ്തെന്ന പരാതി ഉയർന്നാൽ വസ്തുത കണ്ടെത്താൻ ഏറ്റവും ഫലപ്രദമാർഗമാണ് വിഡിയോ പരിശോധന. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവിടില്ലെന്നും കോടതിയിൽ പരാതിയില്ലെങ്കിൽ 45 ദിവസങ്ങൾക്കകം നശിപ്പിക്കുമെന്നുമുള്ള മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ വാക്കുകളെ ആവർത്തിച്ച് ചോദ്യം ചെയ്യുകയാണ് രാഹുൽ ഗാന്ധി. വോട്ടുകൊള്ളയ്ക്ക് കമ്മിഷനും കൂട്ടുനിൽക്കുന്നെന്നു രാഹുൽ ആരോപിക്കുമ്പോൾ ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതും നശിപ്പിക്കുന്നതും എന്തിനെന്ന ചോദ്യത്തിന് കമ്മിഷനു മറുപടിയില്ല.

  • Also Read വോട്ടുകൊള്ള ആരോപണം: 5 വോട്ടർമാർ രംഗത്ത്; കാർഡിൽ സ്വന്തം ചിത്രം, പട്ടികയിൽ മോഡലിന്റേത്   


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള വെബ്‌കാസ്റ്റിങ് ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ​വോട്ടർമാരുടെ സ്വകാര്യ, സുരക്ഷാ കാരണങ്ങൾ, ജനപ്രാതിനിധ്യ നിയമം, സുപ്രീം കോടതി നിർദേശം എന്നിവ ചൂണ്ടിക്കാട്ടി ആവശ്യം തള്ളി. പോളിങ് ബൂത്തിലെ ക്യാമറകൾ വോട്ടിങ് യന്ത്രമോ ബാലറ്റ് പേപ്പറോ കാണുന്ന തരത്തിലല്ല സ്ഥാപിക്കുന്നത്. ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് ദൃശ്യങ്ങളിൽ അറിയാനാകില്ല. പിന്നെന്തിനാണു വെബ്‌കാസ്റ്റിങ് ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്നാണു ചോദ്യം.  

വെബ്കാസ്റ്റിങ്: തുടക്കം കണ്ണൂരിൽ
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ 173 പ്രശ്നബാധിത ബൂത്തുകളിൽ വെബ്ക്യാമറ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി വിപുലമായ രീതിയിൽ വെബ്കാസ്റ്റിങ് ഒരുക്കിയത് അന്നാണ്. കണ്ണൂരിൽ 2015ൽ തദ്ദേശ തിരഞ്ഞെടുപ്പിലും 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിലും വെബ്കാസ്റ്റിങ് കൂടുതൽ ബൂത്തുകളി‌‌ലേക്കെത്തിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ ബൂത്തിലും നടപ്പാക്കി. കണ്ണൂർ മാതൃക കഴിഞ്ഞവർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 8 ജില്ലകളിലേക്കു വ്യാപിപ്പിച്ചു; ബാക്കി 6 ജില്ലകളിലെ 75% ബൂത്തുകളിലും. സംസ്ഥാനത്തിനു പുറത്തും പ്രശ്നബാധിത ബൂത്തുകളിൽ ഈ മാതൃക പിന്തുടർന്നു. പിന്നീടാണ് രാജ്യമെമ്പാടും ബൂത്തുകളിൽ ക്യാമറ ഉപയോഗിച്ചു തുടങ്ങിയത്. English Summary:
Webcasting Footage Secrecy: Election webcasting footage destruction sparks controversy as the Election Commission defends its policy of destroying footage after 45 days if no court case is filed. The decision raises concerns about transparency and accountability, particularly after allegations of voter fraud and demand by opposition leaders like Rahul Gandhi for the release of the footage.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809