ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ 5 പേർ യഥാർഥ വോട്ടർമാരാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തി. പട്ടികയിലെ ചിത്രം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ് ഇവർ പ്രതികരിച്ചതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഇവരിൽ പലരുടെയും വോട്ടർ ഐഡി കാർഡിലുള്ളത് അവരുടെ തന്നെ ചിത്രമാണ്.
Also Read വെബ്കാസ്റ്റിങ് ദൃശ്യം നശിപ്പിക്കൽ: വ്യക്തമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ
നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തടസ്സങ്ങളില്ലാതെ വോട്ടു ചെയ്തെന്ന് ഇവരെല്ലാം അവകാശപ്പെട്ടു. വോട്ടർപട്ടികയിലും ഐഡി കാർഡിലും വ്യത്യസ്ത ചിത്രങ്ങളായിട്ടും വോട്ട് ചെയ്യാൻ അനുവദിച്ചതെങ്ങനെ എന്നു വ്യക്തമല്ല. ഐഡി കാർഡിൽനിന്നു വ്യത്യസ്തമായ ചിത്രം പട്ടികയിൽ ആര് ഉൾപ്പെടുത്തിയെന്നും അറിയില്ല. 10 ബൂത്തുകളിലായാണ് ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള 22 വോട്ടുകളുള്ളത്. ഫലത്തിൽ, ക്രമക്കേടു നടന്നിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിനു സാധുതയേകുന്നതാണ് ഇവരുടെ വോട്ടുകളെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഒരു വീട്ടുനമ്പറിൽ നൂറോളം വോട്ടർമാരുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയ വീടുകളിലും മാധ്യമങ്ങളെത്തി. ഒരു കുടുംബത്തിനു കീഴിലുള്ള വീടുകൾ അടുത്തടുത്താണെന്നും ഇവരെല്ലാം ഒരു വീട്ടുനമ്പറാണ് വോട്ടർ ഐഡിയിൽ ഉപയോഗിച്ചിരിക്കുന്നതെന്നുമാണു വിശദീകരണം. ഇതും ചട്ടപ്രകാരം സാധ്യമാണോയെന്നു ചോദ്യമുയരുന്നുണ്ട്. ഒരു വീട്ടുനമ്പറിൽ 10 പേരിലധികമുണ്ടെങ്കിൽ ഫീൽഡ് വെരിഫിക്കേഷൻ നടത്തണമെന്നാണു ചട്ടമെന്നു രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
തിരഞ്ഞെടുപ്പു കമ്മിഷനെയും കേന്ദ്രസർക്കാരിനെയും വെള്ളപൂശാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ വ്യാജമാണോയെന്ന് കേരളത്തിലെ മാധ്യമങ്ങളാണു പറയേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു. വിഡിയോ വ്യാജമാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷവും ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആദ്യ ദിവസം കമ്മിഷനുമായി ബന്ധപ്പെട്ടവർ അനൗദ്യോഗിക പ്രതികരണം മാത്രമാണു നടത്തിയത്.
ഹരിയാനയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ആദ്യദിവസം ഔദ്യോഗികമായി പ്രതികരിച്ചെങ്കിലും ആരോപണങ്ങൾക്കു നേരിട്ടുള്ള മറുപടിയായിരുന്നില്ല. രാഹുലിന്റെ ആദ്യ 2 വാർത്താസമ്മേളനങ്ങൾക്കുശേഷവും ആദ്യദിവസങ്ങളിൽ കമ്മിഷൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് വാർത്താസമ്മേളനം നടത്തിയാണ് ആരോപണങ്ങൾക്കു മറുപടി നൽകിയത്. English Summary:
Electoral Irregularities: Voter list fraud allegations involve discrepancies in voter IDs and lists. The situation raises concerns about potential election irregularities and the Election Commission\“s response. Investigation is needed to ensure fair elections.