തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനം നീളുമെന്നായതോടെ, സ്ഥാനാർഥി നിർണയത്തിൽ തിടുക്കം കാട്ടാതെ മുന്നണികൾ. തിരഞ്ഞെടുപ്പു പ്രഖ്യാപന ദിവസം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു സിപിഎമ്മും ബിജെപിയും മുസ്‍ലിം ലീഗും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സിപിഐയ്ക്കും തിടുക്കമില്ല. തിരുവനന്തപുരത്ത് ഏതാണ്ട് പൂർണമായും, കൊല്ലത്തു ഭാഗികമായും കോർപറേഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് മറ്റു കോർപറേഷനുകളിൽ ഈ ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഭാഗികമായെങ്കിലും നടത്തിയേക്കും.
- Also Read ബിഹാറിലുണ്ടായിരുന്നു മലയാളി എംഎൽഎ; ബിഹാർ, ജാർഖണ്ഡ് വിദ്യാഭ്യാസ ഭൂപടത്തിൽ സ്വന്തം പേരെഴുതിച്ചേർത്തയാൾ
ഇന്നലെ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം, തിരുവനന്തപുരം കോർപറേഷനിൽ പാർട്ടി മത്സരിക്കുന്ന 75 സീറ്റുകളിൽ സ്ഥാനാർഥികൾ ആരാകണമെന്നതു ചർച്ചചെയ്തു. ജില്ലാ കമ്മിറ്റി പരിഗണിച്ച പേരുകൾ വീണ്ടും താഴേത്തട്ടിലേക്കു നൽകിയ ശേഷമാകും പ്രഖ്യാപനം. മൂന്ന് ഏരിയാ സെക്രട്ടറിമാരെ തിരുവനന്തപുരത്തു പാർട്ടി മത്സരിപ്പിക്കുന്നുണ്ട്. കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ സിപിഎം സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തുന്നതേയുള്ളു. ജില്ലാ പഞ്ചായത്തുകളിലും ചർച്ചകൾ കഴിഞ്ഞിട്ടില്ല.
കൊല്ലം കോർപറേഷനിൽ കോൺഗ്രസിനു പിന്നാലെ ആർഎസ്പിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തി. 11 സീറ്റിൽ മത്സരിക്കുന്ന അവർ പത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷനിൽ ഇരുമുന്നണികളും ബിജെപിയും മടിച്ചു നിൽക്കുകയാണ്.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
തൃശൂർ കോർപറേഷനിൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റിവച്ചു.
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ ഏകദേശ പട്ടികയായിട്ടുണ്ടെങ്കിലും മുസ്‍ലിം ലീഗുമായി ഒരു റൗണ്ട് ചർച്ച കൂടി ബാക്കിയുണ്ട്. യുഡിഎഫ് മിക്കവാറും എല്ലാ ജില്ലാ പഞ്ചായത്തുകളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തി ലാണ്.
ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെയേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. English Summary:
Kerala Local Elections: Political Fronts Hold Back Candidate Announcements Amidst Delay |
|