search

ഹൃദയം തകർക്കുന്ന ഹൃദ്രോഗചികിത്സ: സർക്കാർ ആശുപത്രികളി‍ൽ സ്ഥിതി ഗുരുതരം, ദയനീയം

deltin33 2 hour(s) ago views 869
  



തിരുവനന്തപുരം ∙ സാധാരണക്കാരുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സർക്കാർ ആശുപത്രികൾ സജ്ജമാണെന്നാണ് അധികൃതരുടെ വാദമെങ്കിലും ഡോക്ടർമാരുടെ കുറവു മുതൽ കിടക്കകളുടെ കുറവ് വരെ പരിമിതികൾ അനേകമുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിലും കൊല്ലം ഗവ. മെഡിക്കൽ കോളജിലും കാർഡിയോളജി വിഭാഗം ഉണ്ടെങ്കിലും അതിന്റെ പ്രയോജനം രോഗികൾക്കു ലഭിക്കാറില്ല. കരുനാഗപ്പള്ളിക്ക് അപ്പുറത്തുള്ളവർക്ക് ആലപ്പുഴ മെഡിക്കൽ കോളജിനെ ആശ്രയിക്കാം.



അതിനിപ്പുറത്തുനിന്നു പാറശാല വരെയുള്ളവർക്കു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജാണ് ആശ്രയം. കന്യാകുമാരി ഭാഗത്തുനിന്നു വരെ രോഗികൾ എത്താറുണ്ട്. തിരുവനന്തപുരം ജനറൽ ‍ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഉണ്ടെങ്കിലും അവിടെയും പരിമിതികൾ ഒട്ടേറെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചവറ സ്വദേശി കെ.വേണുവിന്റെ മരണം മുതൽ പിന്നിലേക്കു പരിശോധിച്ചാൽ സ്ഥിതി പരിതാപകരമാണെന്നു ബോധ്യമാകും. കടുത്ത നെഞ്ചുവേദനയുമായി ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് എത്തിയ വേണുവിനെ പരിശോധനകൾക്കുശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.

  • Also Read തുടരുന്നു, സിസ്റ്റം എറർ: മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സപ്പിഴവിന്റെ പരമ്പര   


അവിടെയും പരിശോധനകൾ മാത്രമേ നടന്നിട്ടുള്ളൂ. കൊല്ലം ജില്ലാ ആശുപത്രിയിൽ 3 കാർഡിയോളജിസ്റ്റുകൾ ഉണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്. ഈ ഡോക്ടറാണ് ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്യേണ്ടത്. ഡോക്ടർമാരുടെ അവധിയും മറ്റു കാരണങ്ങളാലും ഇവിടെ അടിയന്തര ആൻജിയോപ്ലാസ്റ്റി പലപ്പോഴും നടക്കാറില്ല. മറ്റു 2 ഡോക്ടർമാരും ഇസിജി, എക്കോ, ടിഎംടി പരിശോധനകളുടെ അടിസ്ഥാനത്തിൽ മരുന്നുകൾ കുറിച്ചു നൽകും. കാർഡിയോളജി ഒപി ശനിയാഴ്ച മാത്രം.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വേണുവിനെ കൊല്ലം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കാനാകില്ല. പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ ഓരോരുത്തർ മാത്രമേയുള്ളൂ. അതിനാലാണു ജില്ലാ ആശുപത്രിയിലെ ഡോക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ഇവിടെ 15 തസ്തികകൾ ഉണ്ടെങ്കിലും ഇപ്പോൾ ജോലി ചെയ്യുന്നതു 10 ഡോക്ടർമാർ. നേരത്തേ ഒരാൾ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തെ അടുത്തയിടെ എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടത്തെ ഡോക്ടർ ക്ഷാമം തന്നെ കാരണം. തിരുവനന്തപുരത്തു 4 അസിസ്റ്റ് പ്രഫസർമാരെ കൂടി നിയമിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിൽ മാത്രം ദിവസം 500ൽ ഏറെ രോഗികൾ എത്തും. രാവിലെ 8ന് ഒപിയിൽ എത്തുന്ന ഡോക്ടർമാർ ഇത്രയും രോഗികളെ പരിശോധിക്കുമ്പോൾ 4 കഴിയും. ഒപിയിൽ ഇല്ലാത്തവർ ഒഴികെയുള്ള ഡോക്ടർമാർ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഡ്യൂട്ടിയിലായിരിക്കും. കാർഡിയോളജി വിഭാഗത്തിൽ വേണ്ടത്ര കിടക്കകളില്ല. നിലത്തു കിടക്കണം. ശുചിമുറിയിൽ പോകാൻപോലും വീൽ ചെയർ ഉപയോഗിക്കേണ്ട സ്ഥിതിയിലുള്ളവരാണു നിലത്തുനിന്ന് എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യേണ്ടിവരുന്നത്. English Summary:
Kerala\“s Cardiac Care Crisis: Heart disease treatment in Kerala government hospitals faces severe challenges. The system is strained due to doctor shortages, inadequate facilities, and a lack of beds, leading to critical delays in care. Patients often experience significant hardship due to these limitations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758