പട്ന ∙ ബിഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് 2 രാജകുമാരൻമാർ കറങ്ങി നടക്കുകയാണെന്നും അതിലൊരു ദില്ലിവാലാ രാജകുമാരൻ ഛഠി മയ്യയെ (ഛഠ് പൂജയുമായി ബന്ധപ്പെട്ട ദേവി) വരെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ലക്ഷ്യമാക്കി വാക്ക്പോര് നടത്തിയ നരേന്ദ്ര മോദി ഇതിനെതിരെ ബിഹാറിലെ സ്ത്രീകൾ രംഗത്തിറങ്ങുമെന്നും എൻഡിഎ റെക്കോർഡ് നേട്ടത്തോടെ അധികാരത്തിലെത്തുമെന്നും പ്രഖ്യാപിച്ചു.
Also Read അലിനഗറിന്റെ ലൈക്ക് ആർക്ക്?; ആർജെഡിയുടെ പഴയ തട്ടകത്തിൽ മൈഥിലി ഠാക്കൂറിനെ ഇറക്കി ബിജെപി
അതേസമയം, വ്യാജ ഡിഗ്രിക്കാരനാണു നരേന്ദ്ര മോദിയെന്നും അതിനാൽ പുരാതന ആഗോള സർവകലാശാലയായിരുന്ന നളന്ദയുടെ വിലപോലും മനസ്സിലാക്കിയിട്ടില്ലെന്നും രാഹുൽ തിരിച്ചടിച്ചു. പാക്ക് ഭീകരർ ഇനിയും ആക്രമണത്തിനു മുതിർന്നാൽ ബിഹാറിൽ സ്ഥാപിക്കാൻ പോകുന്ന ഡിഫൻസ് കോറിഡോറിൽ നിർമിക്കുന്ന വെടിയുണ്ടകൾകൊണ്ട് അവരുടെമേൽ മഴ പെയ്യിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 121 മണ്ഡലങ്ങളിലെ പ്രചാരണം ഇന്നലെ സമാപിച്ചു. നാളെയാണു വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നും നടക്കും.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് (രാഘോപുർ), ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി (താരാപുർ), വിജയ് കുമാർ സിൻഹ (ലഖിസരായി) എന്നിവരുടെ മണ്ഡലങ്ങളിൽ നാളെയാണു വോട്ടെടുപ്പ്. 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാർഥികളാണു മൽസര രംഗത്തുള്ളത്.
രണ്ടാംഘട്ട വോട്ടെടുപ്പു നടക്കേണ്ട 122 മണ്ഡലങ്ങളിലെ പ്രചാരണം 9 വരെയുണ്ട്. എൻഡിഎ പ്രചാരണത്തിനു പ്രധാനമന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചുക്കാൻ പിടിക്കുമ്പോൾ ഇന്ത്യാസഖ്യത്തിന്റെ പ്രചാരണത്തിനു രാഹുൽ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നൽകുന്നു. English Summary:
Bihar Elections: Modi, Rahul Intensify Attacks Before First Phase Voting