search

‘യൂണിഫോമിലെ നക്ഷത്രവും സിപിഎമ്മിന്റെ കൊടിയിലെ നക്ഷത്രവും ചിലർക്ക് ഒരുപോലെ, അങ്ങനെയല്ലെന്ന് വൈകാതെ മനസ്സിലാകും’

Chikheang 3 hour(s) ago views 765
  



കോഴിക്കോട്∙ പൊലീസ് യൂണിഫോമിലെ നക്ഷത്രവും സിപിഎമ്മിന്റെ കൊടിയിലെ നക്ഷത്രവും ഒരുപോലെയാണെന്നു ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ അത് അങ്ങനെ അല്ലെന്ന് വൈകാതെ മാറ്റി ധരിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  • Also Read യൂത്ത് ലീഗ് വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾക്കു ശേഷം ആദ്യമായി രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിൽ   


പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കും യുഡിഎഫ് പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിട്ട പൊലീസ് സംഘർഷം വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലിനെ അന്യായമായാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. ഭരണ തുടർച്ച കമ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെ നശിപ്പിക്കും എന്നത് ബംഗാളിൽ കണ്ടതാണ്. കേരളത്തിൽ അതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു തുടങ്ങി.

  • Also Read കമ്യൂണിസ്റ്റ് ചതി കണ്ട വോട്ടെടുപ്പ്: അന്ന് കൊച്ചി മേയർ മാറി, ‘ഷേണായീസ്’ ഫലകവും മാറ്റി! കാലുമാറിയത് ‘അയാൾ’: പുതിയ ഓഫിസിൽ ‘അറബിക്കടലിന്റെ റാണിയും’   


പകുതി സംഘിവൽക്കരിച്ച സർക്കാരിന്റെ വിദ്യാഭ്യാസ നയം എന്താകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബിജെപി നേതാവ് കെ.സുരേന്ദ്രൻ പോലും എടുത്ത് തുടങ്ങിയത് ഇതിന്റെ സൂചനയാണ്. ഇരുപത്തിയഞ്ചും മുപ്പതും വർഷമായി ജനപ്രതിനിധികളായി തുടരുന്നവരെ ആദരിച്ച് മാറ്റി നിർത്തി യൂത്ത് കോൺഗ്രസുകാരെ പരിഗണിക്കാൻ കോൺഗ്രസ് തയാറാകണമെന്ന് ഒ.ജെ.ജനീഷ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള സീറ്റുകളിൽ   
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യൂത്ത് കോൺഗ്രസിനു അർഹമായ പ്രതിനിധ്യം വേണം. എന്നാൽ റിബൽ സാന്നിധ്യമായി ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഉണ്ടാകില്ലെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷനായിരുന്നു. English Summary:
Youth Congress leader O.J. Jeneesh criticizes the Kerala police and CPM, accusing them of suppressing dissent and exhibiting communist party influence. He called for increased representation of Youth Congress members in upcoming local elections and criticized the educational policies of the state government, perceiving Sangh influence.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361