അഹമ്മദാബാദ്∙ വിശ്വാസ്കുമാർ രമേഷിനെ(40) ഒർമയില്ലേ... എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 241 പേരും കൊല്ലപ്പെട്ട ദുരന്തത്തിൽ, കത്തിച്ചാമ്പലായ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട ഒരേയൊരു മനുഷ്യൻ. മുടന്തി നടന്ന് രക്ഷാപ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്കു പോയ വിശ്വാസ് കുമാർ! അപകടത്തിനുശേഷം മാനസികമായും ശാരീരികമായും തകർന്നതായി യുകെയിലെ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാർ.
- Also Read ‘ഷാറുഖ് ഖാനെ അറിയാമോ?’; ചോദ്യവുമായി ആർഎസ്എഫ്, മരണഭയവുമായി ഇന്ത്യക്കാരൻ, സുഡാനിലെ നടക്കുന്ന കാഴ്ച
നടക്കാനോ വാഹനമോടിക്കാനോ കഴിയുന്നില്ലെന്നും കാൽമുട്ടിനും തോളിനും കഠിനമായ വേദനയുണ്ടെന്നും വിശ്വാസ് കുമാർ പറയുന്നു. മുറിയിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. കുടുംബാംഗങ്ങളോട് പോലും ശരിയായി സംസാരിക്കാൻ കഴിയാത്ത സ്ഥിതി. അപകടത്തിൽ സഹോദരൻ അജയ് കുമാർ മരിച്ചു. ഇതോടെ വിദേശത്തെ ബിസിനസ് തകർന്നു. സഹോദരൻ തന്റെ കരുത്തായിരുന്നെന്നും ഇപ്പോഴും ആ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വിശ്വാസ് കുമാർ പറയുന്നു.
- Also Read 3000 രൂപയ്ക്ക് വാങ്ങി, 25000ന് വിൽക്കാൻ പദ്ധതി; 7 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
‘‘ഞാൻ ആരോടും അധികം സംസാരിക്കുന്നില്ല. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. രാത്രി മുഴുവൻ ഓരോ ചിന്തകളാണ്. മാനസികമായി വളരെ കഷ്ടപ്പെടുന്നുണ്ട്. കുടുംബത്തിനും ഓരോ ദിവസവും വേദനാജനകമാണ്” –വിശ്വാസ് കുമാർ പറയുന്നു. അപകടത്തെ തുടർന്ന് വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയെന്നും ശാരീരിക വേദനയും മാനസിക ആഘാതവും ഒരുപോലെ നേരിടുന്നതായും കുടുംബം പറയുന്നു. രാത്രിയിൽ ഞെട്ടി ഉണരാറുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടിയതായും കുടുംബം പറയുന്നു.
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
- അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
ജൂൺ 12നാണ് ആഹമ്മദാബാദ് വിമാന അപകടം ഉണ്ടായത്. 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന വിമാനം 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കൽ കോളജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു. വിശ്വാസ്കുമാർ രമേഷ് ഇരുന്നത് വിമാനത്തിന്റെ എമർജൻസി വാതിലിനു സമീപം 11എ സീറ്റിലായിരുന്നു. സഹോദരൻ അജയ് കുമാറിനൊപ്പം ഗുജറാത്തിലെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു വിശ്വാസ്.
- Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?
‘‘വിമാനം ഉയർന്നു 30 സെക്കൻഡിനുള്ളിൽ ഭീകരമായൊരു ശബ്ദം കേട്ടു. വിമാനം അസ്വാഭാവികമായി താഴ്ന്നു തുടങ്ങി. തകരുകയാണെന്നുറപ്പായപ്പോൾ ഞാൻ സീറ്റ് ബെൽറ്റ് അഴിച്ച് എമർജൻസി വാതിലിലേക്കു കുതിച്ചതും വിമാനം ഇടിച്ചിറങ്ങിയതും ഒരുമിച്ചായിരുന്നു. പുറത്തേക്കു ചാടുമ്പോൾ കുടുംബം മാത്രമായിരുന്നു മനസ്സിൽ’’– അപകടത്തിനുശേഷം വിശ്വാസ്കുമാർ ആശുപത്രിയിൽ മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ. English Summary:
Vishwas Kumar Ramesh is the sole survivor of the Ahmedabad Air India Boeing 787 crash. He has been struggling with physical and emotional trauma since the tragic incident, which claimed the lives of 241 others, including his brother. |