കഠ്മണ്ഡു∙ കനത്ത മഴയെ തുടർന്ന് എവറസ്റ്റ് യാത്രികർ ഉൾപ്പെടെ നൂറുകണക്കിനു സഞ്ചാരികൾ നേപ്പാളിൽ കുടുങ്ങി. ദിവസങ്ങളായി കനത്ത മഴയാണ് രാജ്യത്തുടനീളം. എവറസ്റ്റ് മേഖലയിലെ ലുക്ലയിലെ ടെൻസിങ്–ഹിലരി വിമാനത്താവളം തുടർച്ചയായ മൂന്നാംദിവസവും അടച്ചിട്ടതോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്.
- Also Read വീസയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട; ഈ 7 രാജ്യങ്ങളിലേക്ക് സുഖമായി പോയി വരാം
മേഘങ്ങൾ നിറഞ്ഞ ആകാശവും മഞ്ഞും കാരണമാണ് ടെൻസിങ്–ഹിലരി വിമാനത്താവളത്തിൽ മൂന്നു ദിവസമായി സർവിസുകൾ നിർത്തിയത്. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമാണിത്. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വിമാനസർവിസുകളും വർധിച്ചിരുന്നു. മൂന്നു ദിവസമായി യാത്ര മുടങ്ങിയതോടെ ലുക്ലയിലെ ഹോട്ടലുകൾ നിറഞ്ഞിരിക്കുകയാണ്. 1500 പേരാണ് മടങ്ങാൻ കഴിയാതെ ലുക്ലയിൽ തുടരുന്നതെന്ന് താരാ എയർലൈൻസ് പ്രതിനിധി പറഞ്ഞു. മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @EverestChron എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Heavy Rainfall Strands Tourists in Nepal: Nepal travel disruption causes hundreds of tourists, including Everest travelers, to be stranded due to heavy rain and airport closures. The Tenzing-Hillary Airport in Lukla has been closed for three consecutive days, leading to filled hotels and travel delays for around 1500 people. |
|