search

‘ഡൊണെറ്റ്സ്കിലേയ്ക്കുള്ള കവാടം’; പൊക്രോവ്സ്ക് വളഞ്ഞ് റഷ്യൻ സൈന്യം, വിട്ടുകൊടുക്കില്ലെന്നു യുക്രെയ്ൻ

LHC0088 1 hour(s) ago views 1017
  



കീവ്∙ യുക്രെയ്‌ന്റെ കിഴക്കൻ നഗരമായ പൊക്രോവ്സ്കിൽ ഇരുഭാഗത്തു നിന്നും സൈനിക മുന്നേറ്റം നടത്തി റഷ്യ. ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പൊക്രോവ്സ്ക് ഇത്രയും കാലം റഷ്യക്ക് കീഴടക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, തങ്ങളുടെ സൈന്യം റഷ്യൻ മുന്നേറ്റത്തെ ചെറുക്കുകയാണെന്ന് യുക്രെയ്ൻ സൈനിക ഉന്നതർ പറഞ്ഞു.  

  • Also Read ആണവ ശേഷിയുള്ള സമുദ്രാന്തര ഡ്രോണുകള്‍ വികസിപ്പിച്ച് റഷ്യ; ഏത് പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ കഴിവെന്ന് പുട്ടിൻ   


യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്ത ഡൊണെറ്റ്സ്ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാണ് പൊക്രോവ്സ്ക്. യുദ്ധത്തിനു മുമ്പ് 70,000ത്തോളം ജനങ്ങളുണ്ടായിരുന്ന നഗരത്തിൽ നിന്നു നിലവിൽ എല്ലാവരും ഒഴിഞ്ഞുപോയിരിക്കുകയാണ്. പൊക്രോവ്സ്ക് പിടിച്ചെടുക്കുന്നതിനെ യുക്രെയ്ൻ യുദ്ധത്തിലെ നിർണായക മുന്നേറ്റമായാണ് റഷ്യ കാണുന്നത്. ഡൊണെറ്റ്സ്കിൽ ഇനിയും യുക്രെയ്ൻ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോർസ്ക്, സ്ലൊവിയാൻസ്ക് എന്നിവ ലക്ഷ്യമിടുന്നതിൽ നിർണായകമാകും പൊക്രോവ്സ്ക് പിടിച്ചെടുക്കൽ.

  • Also Read തലയിലേന്തുന്നത് വൻഭാരമുള്ള തിരുമുടി; രക്ഷിച്ചും ശിക്ഷിച്ചും ‘ഒന്നൂറെ നാൽപത്’ തെയ്യങ്ങൾ! ആയുധം കൽപിച്ചു നൽകും; ഇവിടെ മതവും ജാതിയുമില്ല   


അതേസമയം, പൊക്രോവ്സ്കിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനിൽക്കുകയാണെന്ന് സൈനിക മേധാവി അലക്സാണ്ടർ സിർസ്കി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. നേരത്തെ, റഷ്യൻ സൈന്യത്തെ തടയുന്നതിന്റെ ഭാഗമായി യുക്രെയ്ൻ സ്പെഷൽ ഫോഴ്സിനെ പൊക്രോവ്സ്കിലേക്ക് അയച്ചിരുന്നു. ഇവരെ മുഴുവൻ വധിച്ചതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിച്ചത്. എന്നാൽ, ഇക്കാര്യം നിഷേധിച്ച യുക്രെയ്ൻ പൊക്രോവ്സ്കിൽ പോരാട്ടം തുടരുകയാണെന്ന് പറയുന്നു.   
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Russia Advances in Pokrovsk, Ukraine: Pokrovsk Ukraine is now facing heavy military advancements by Russia. This strategic city in the Donetsk region is witnessing fierce battles, with both sides claiming control. Ukraine army says its troops were still holding out.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447