ടൊറന്റോ ∙ യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ക്ഷമാപണം നടത്തിയതായി കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി പറഞ്ഞു. യുഎസ് തീരുവകൾക്ക് എതിരായ പരസ്യം പ്രചരിപ്പികരുതെന്ന് മുന്നറിയിപ്പ് നൽകിയതായും കാര്‍ണി പറഞ്ഞു. ഏഷ്യ– പസിഫിക്ക് ഇക്കോണമിക്ക് കോർപ്പറേഷൻ ഉച്ചക്കോടിയിലെ വിരുന്നില്‍ വച്ച് ഡോണൾഡ് ട്രംപിനോട് ക്ഷമാപണം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Also Read ‘ചുവപ്പുപതാക മാറ്റി മൂവർണക്കൊടി സ്ഥാപിച്ചു, മോദി എസി മുറിയിൽ ജീവിതം ആസ്വദിച്ചില്ല’
‘‘ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു’’, മാർക്ക് കാർണി മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് തയാറാകുമ്പോൾ വ്യപാര ചർച്ചകൾ പുനഃരാരംഭിക്കുമെന്നും കാർണി കൂട്ടിച്ചേർത്തു.
നേരത്തേ യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിൽ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
English Summary:
Mark Carney Apologizes to Trump Over Anti-Tariff Ad Amid Trade Tensions: Canada\“s president apologized to Donald Trump regarding the TV ad controversy against US tariffs. The president also warned the country to avoid broadcasting the advertisement.