കൊച്ചി∙ കെ റെയിലുമായി ബന്ധപ്പെട്ട് പറഞ്ഞ അപ്പക്കഥയിൽ ഉറച്ചു നിൽക്കുകയാണെന്നു വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് എങ്ങനെയാണെന്ന് ലളിതമായി വിശദീകരിച്ച ഗോവിന്ദന്റെ അപ്പക്കഥ ഏറെ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. എഐയെയും സോഷ്യലിസത്തെയും ബന്ധപ്പെട്ടുത്തി പറഞ്ഞ കാര്യങ്ങളിലും താൻ ഉറച്ചുനിൽക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. മലയാള മനോരമ ഹോർത്തൂസ് 2025ലെ ‘നിലപാടുതറ’യിൽ ‘തത്വവും പ്രയോഗവും’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് തനിക്കു നേരെ ഏറെ ട്രോളുകൾ വന്ന വിഷയത്തിൽ ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
Also Read ‘നമ്മുടെ സോഷ്യൽ ക്യാപിറ്റൽ മനുഷ്യരുടെ സ്നേഹവും സഹവർത്തിത്വവും’: ഹോർത്തൂസിന് തിരിതെളിച്ച് മമ്മൂട്ടി
സോഷ്യലിസം എഐയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. താൻ പറയുന്ന കാര്യങ്ങൾ ആർക്കും മനസ്സിലാകുന്നില്ല എന്നത് മാധ്യമങ്ങൾ ഉൾപ്പെടെ അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കുന്ന കാര്യമാണ്. താൻ പറയുന്നത് എല്ലാവർക്കും മനസ്സിലാകുമെന്നു പറഞ്ഞ അദ്ദേഹം അപ്പക്കഥയും എഐ സോഷ്യലിസവും വേദിയിൽ കൂടുതൽ വിശദീകരിക്കുകയും ചെയ്തു.
അപ്പക്കഥയുടെ വിശദീകരണം ഇങ്ങനെ: ‘കെ റെയിൽ എന്നത് കേരളത്തിന്റെ 50 വർഷത്തിന് അപ്പുറം കണ്ട ഒരു വികസനപ്രക്രിയയാണ്. ഇപ്പോൾ വന്ദേഭാരത് വന്നപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ തെക്കുവടക്ക് പോകുന്ന ഒരു വണ്ടി നമുക്ക് ആവശ്യമാണെന്ന്. 39 ട്രെയിൻ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക്, 39 എണ്ണം തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എന്നാണു ഞാൻ പറഞ്ഞത്. കാത്തിരിക്കേണ്ട സമയം 20 മിനിറ്റ്. 3 മണിക്കൂർ 54 മിനിറ്റിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തെത്തും. കാസർകോടുനിന്ന് രാവിലെ ചായ കുടിച്ച് പുറപ്പെട്ടാൽ ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിൽ പോയി എന്തെങ്കിലും കാര്യം നടത്താനുണ്ടെങ്കിൽ അതു നടത്തി, വൈകിട്ട് അതേ ട്രെയിനിൽ തിരികെ പോരാം. അതാണ് കെ റെയിലിന്റെ ഏറ്റവും ലളിതമായ കാര്യം.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
ആ കാര്യം പറഞ്ഞപ്പോഴാണ് രാവിലെ അപ്പം ചുട്ട് കുടുംബശ്രീ അംഗങ്ങൾക്ക് എവിടെനിന്നു വേണമെങ്കിലും ട്രെയിനിൽ കയറി വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ ഏതൊരു പട്ടണത്തിലും കൊണ്ടുപോയി അപ്പം വിറ്റ് തിരിച്ചു വരാം എന്നു വ്യക്തമാക്കിയത്. രാവിലെ പോയാൽ ഉച്ചയ്ക്ക് തിരിച്ചുവന്ന് വീണ്ടും അപ്പമുണ്ടാക്കാം. അതിനെയാണ് ചില ആളുകൾ ‘റോൾ’ ചെയ്തത്. ഇത്രയും ലളിതമായി നടക്കാൻ പോകുന്ന പ്രക്രിയയിലേക്ക് കേരളം പത്തിരുപത്തഞ്ച് കൊല്ലം മുൻപേ മാറുന്നു എന്ന പ്രശ്നം വന്നപ്പോൾ അതിനെ പരിഹസിക്കാനാണ് പലരും ഈ റോളിങ് നടത്തിയത്. അതിലൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. പോസിറ്റീവല്ലാതെ. നെഗറ്റീവായ ഒരു കാര്യത്തോടും പ്രതികരിക്കാത്ത ആളാണു ഞാൻ. അന്നുമല്ല, ഇന്നുമല്ല, നാളെയുമല്ല...’– ഗോവിന്ദൻ പറഞ്ഞു.
∙ എഐയും സോഷ്യലിസവും തമ്മിലെന്തു ബന്ധം?
‘എഐ വന്നാൽ ലോക മുതലാളിത്തം ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തുമെന്നു പറഞ്ഞതിൽനിന്ന് മാറിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ലോകം കണ്ട ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണ് എഐ. പണ്ട് ആറ്റംബോംബ് കണ്ടുപിടിച്ചതു പോലെ. ആറ്റംബോംബിനു പിന്നിലെ ശാസ്ത്രം നല്ലതായിരുന്നു. പക്ഷേ അമേരിക്ക അത് ഉപയോഗിച്ചത് മനുഷ്യനെ കൊന്നൊടുക്കാൻ വേണ്ടിയാണ്. രണ്ടാം ലോകമഹായുദ്ധം ഏകദേശം അവസാനിച്ച സമയത്ത് ഒരു കാര്യവുമില്ലാതെയായിരുന്നു ആ ബോംബിടൽ. ഞാൻ ഈ ലോകത്തെ നശിപ്പിക്കാൻ കഴിവുള്ളൊരാളാണെന്ന അമേരിക്കയിലെ ഇന്നത്തെ ട്രംപിനെ പോലെ ഉള്ളൊരു ഭ്രാന്തൻ ആറ്റംബോബ് പോലെ എഐയും ഉപയോഗിക്കുകയാണ് (ഭ്രാന്തൻ എന്നത് ‘ക്വട്ടേഷനിൽ’ ആണെന്നും അല്ലെങ്കിൽ ഞാൻ ട്രംപിനെ ഭ്രാന്തനെന്നു പറഞ്ഞെന്ന് നാളെ വാർത്ത വരുമെന്നും ഗോവിന്ദൻ പറഞ്ഞത് വേദിയിൽ ചിരി പടർത്തി).
സോഷ്യലിസ്റ്റ് രാജ്യമായ ചൈന ഒഴികെ മറ്റെല്ലായിടത്തും മുതലാളിമാരുടെ നിയന്ത്രണത്തിലാണ് എഐ. എഐ വരുന്നതോടെ തൊഴിലാളികള്‍ത്തന്നെ വേണ്ടെന്നാണ് പറയുന്നത്. തൊഴിലാളി ഇല്ലെങ്കിൽ പിന്നെ സമൂഹം എവിടെയാണ് ? മനുഷ്യന്മാർക്കൊന്നും തൊഴിലില്ലാത്ത ഒരു കാലം വന്നാൽ എന്തു ചെയ്യും? പിന്നെ മണ്ണാണോ തിന്നുക? മനുഷ്യൻ എങ്ങനെ ജീവിക്കും? എവിടെനിന്നാണ് ശമ്പളവരും വരുമാനവും വരിക? അതോടെ മാന്ദ്യം വരും. ഉൽപാദനം നിലയ്ക്കും. വിപണി സ്തംഭിക്കും. അവിടെനിന്നാണ് ഒന്നാം ലോക മഹായുദ്ധകാലത്തിന്റെയും രണ്ടാം ലോക മഹായുദ്ധകാലത്തിന്റെയും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മാന്ദ്യം വരിക. ഈ മാന്ദ്യം മുതലാളിത്തത്തെ അതിന്റെ അന്തകനാക്കി മാറ്റും. ആ അന്തകനായി മാറ്റുന്ന കാലത്തിൽനിന്ന് ലോകത്തിൽ ഒരു പുതിയ ശക്തിയും വർഗവും അതിശക്തത്തായ രീതിയിൽ മുന്നോട്ടുവരും. അതിന്റെ ഉൽപന്നമാണ് സോഷ്യലിസം. ഇതാണ് എഐയും സോഷ്യലിസവും തമ്മിലുള്ള ബന്ധം. അതു മനസ്സിലാക്കാതെയാണ് പലരും പ്രചാരണം നടത്തിയത്’– ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മിലെ എല്ലാവരും ലളിതമായി ജീവിക്കുന്നവരാണ്. പണക്കൊഴുപ്പ് കാണിക്കുന്ന ഒരു നേതാവും കേരളത്തിലെ സിപിഎമ്മിലില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്ക് നേതാക്കൾ മാത്രമേയുള്ളൂ. ഒന്നാം നേതാവ്, രണ്ടാം നേതാവ്, മൂന്നാം നേതാവ് എന്നൊന്നും ഇല്ല. വി.എസ്.അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് പാർട്ടിക്കു നേരെ തിരുത്തൽ ഉണ്ടായിട്ടില്ല. പാർട്ടിയാണ് തിരുത്തുക, അല്ലാതെ വ്യക്തിയല്ല. ഒരു കാലത്തും നേതാക്കൾ പാർട്ടിയെ തിരുത്തിയിട്ടില്ല. അത് താനോ പിണറായിയോ വിഎസോ ആയാലും അങ്ങനെത്തന്നെയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് മോഡറേറ്ററായിരുന്നു. English Summary:
MV Govindan in Manorama Hortus Discussion: K Rail controversy continues as MV Govindan defends his \“Appam Story\“ explaining the SilverLine project. He also reiterated his views on AI and its connection to socialism.