മസ്കത്ത് ∙ യുഎസ് – ഇറാൻ സമാധാന ചർച്ചകൾക്കു മാധ്യസ്ഥ്യം വഹിച്ച ഒമാൻ ആക്രമണത്തിൽ കടുത്ത നിരാശ അറിയിച്ചു. ഗൗരവമേറിയ ചർച്ചകൾ വീണ്ടും ദുർബലമാവുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ‘ആഗോള സമാധാനത്തിന് ഇത് ഗുണം ചെയ്യില്ല. കഷ്ടപ്പെടുന്ന നിരപരാധികൾക്കായി പ്രാർഥിക്കുന്നു. കൂടുതൽ കുഴപ്പങ്ങളിൽ വീഴരുതെന്ന് അമേരിക്കയോട് അഭ്യർഥിക്കുന്നു. ഇത് നിങ്ങളുടെ യുദ്ധമല്ല’– അദ്ദേഹം പറഞ്ഞു.
What you should read next
- Live IRAN-ISRAEL CONFLICT കൊന്നു, 87 കുരുന്നുകളെ; ചോരക്കളി തുടരുന്നു; യുദ്ധഭീതിയിൽ ലോകം Latest News
മസ്കത്തിലും തുടർന്ന് ജനീവയിലും നടന്ന യുഎസ്– ഇറാൻ ചർച്ചകൾക്ക് ബുസൈദിയാണ് നേതൃത്വം നൽകിയത്. നേരിട്ടല്ലാതെ നടത്തുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടെന്നും അടുത്ത ഘട്ടം വിയന്നയിൽ നടക്കുമെന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം.
JUST IN
-
13 MINUTES AGO ഒരേ ദിവസം കാമുകനും വഴിയാത്രക്കാരനും പീഡിപ്പിച്ചു; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി Latest News
-
13 MINUTES AGO Live IRAN-ISRAEL CONFLICT ‘അമേരിക്ക, കുഴപ്പത്തിൽ വീഴരുത്, ഇത് നിങ്ങളുടെ യുദ്ധമല്ല’ Latest News
-
1 HOUR 7 MINUTES AGO ഐസക്കും ജയരാജനും ശ്രീമതിയും ഇല്ല; പേരാവൂരിൽ സണ്ണിയ്ക്കെതിരെ ശൈലജ?, സിപിഎം ചർച്ചകൾ ഇങ്ങനെ Latest News
VIEW MORE
English Summary:
Iran-US Tension: Oman Foreign Minister Badr al-Busaidi, who had been a key player in talks aimed at preventing a war between the U.S. and Iran, expressed dismay at the Saturday morning strikes by the U.S. and Israel. |