ന്യൂഡൽഹി∙ രാജ്യതലസ്ഥാനം വായു മലിനീകരണത്തിൽ പൊറുതിമുട്ടിയതോടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വാരിയർ മോംസ് കൂട്ടായ്മ രംഗത്ത്. ശുദ്ധവായുവിനായുള്ള പോരാട്ടത്തിനായി രൂപം കൊണ്ട അമ്മമാരുടെ സംഘടനയാണ് വാരിയർ മോംസ്. 48 മണിക്കൂറിനുള്ളിൽ വായുമലിനീകരണം സംബന്ധിച്ച് പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും നഗരവാസികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന ആരോഗ്യമന്ത്രാലയത്തിനു കത്ത് നൽകി.
Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
വായു മലിനീകരണം രൂക്ഷമായത് കുട്ടികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് വാരിയർ മോംസ് പറഞ്ഞു. ‘‘ഞങ്ങളുടെ കുട്ടികൾ ചുമച്ചുകൊണ്ടാണ് ഓരോ ദിവസവും ഉണരുന്നത്. ആസ്മ കാരണം അവർക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല, കളിക്കളങ്ങളിൽ പോലും മാസ്ക് ധരിക്കേണ്ടി വരുന്നു. അവർ ശ്വസിക്കുന്ന വായുവിൽ വിഷമയമാണ്. ഓരോ ശൈത്യകാലത്തും ഞങ്ങളുടെ കുട്ടികളുടെ ശ്വാസകോശത്തിൽ പിഎം2.5 നിറയുകയാണ്. ഞങ്ങൾ ആക്ടിവിസം തിരഞ്ഞെടുത്തതല്ല, പക്ഷേ സാഹചര്യം ഞങ്ങളെ അതിനു നിർബന്ധിതരാക്കിയിരിക്കുന്നു’’– ആരോഗ്യമന്ത്രാലയത്തിനു നൽകിയ കത്തിൽ വാരിയർ മോംസ് പറയുന്നു.
Also Read പുറത്തേക്ക് നോക്കി നിൽക്കവെ ചവിട്ടി ട്രാക്കിലേക്കിട്ടു, ആക്രമണം സുഹൃത്ത് ശുചിമുറിയിൽ പോയ സമയത്ത്; സുരേഷ് ട്രെയിനിൽ കയറിയത് കോട്ടയത്ത് നിന്ന്
അതേസമയം, കൃത്രിമ മഴ പെയ്യിക്കുന്നതു സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിൽ എക്യുഐ ഇന്ന് 387 രേഖപ്പെടുത്തി.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Warrior Moms are urging immediate action and public health warnings. The situation requires prompt intervention to protect the vulnerable population.