ജയ്പുർ∙ രാജസ്ഥാനിലെ മട്ടോഡയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ 15 മരണം. 3 പേർക്ക് പരുക്കേറ്റു. ബികാനെറിലെ കപിൽ മുനി ആശ്രമത്തിൽ നിന്നു പ്രാർഥന കഴിഞ്ഞ് മടങ്ങിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ജോധ്പൂരിലെ സുർസാഗർ പ്രദേശവാസികളാണിവരെന്നാണു വിവരം. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഭാരത് മാല ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്കാണ് ട്രാവലർ ഇടിച്ചു കയറിയത്.
- Also Read പുറത്തേക്ക് നോക്കി നിൽക്കവെ ചവിട്ടി ട്രാക്കിലേക്കിട്ടു, ആക്രമണം സുഹൃത്ത് ശുചിമുറിയിൽ പോയ സമയത്ത്; സുരേഷ് ട്രെയിനിൽ കയറിയത് കോട്ടയത്ത് നിന്ന്
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ അനുശോചനം രേഖപ്പെടുത്തി. ‘‘മതോഡ വാഹനാപകടത്തിൽ 15 പേർ മരിച്ചത് അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം. പരുക്കേറ്റ എല്ലാവർക്കും ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്’’– ഭജൻ ലാൽ ശർമ എക്സിൽ കുറിച്ചു. സംഭവത്തിൽ അനുശോചനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും വീതം നൽകുമെന്ന് പ്രഖ്യാപിച്ചു.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
കഴിഞ്ഞമാസം ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ സ്വകാര്യ ബസിനു തീപിടിച്ച് 21 യാത്രക്കാർ മരിച്ചിരുന്നു. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SachinGuptaUP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Tragic Accident in Rajasthan Claims 15 Lives: . A traveler collided with a parked truck, resulting in the tragic loss of life and injuries to others. Authorities are providing assistance, and investigations are underway. |