search

യുഎസിൽ എത്താൻ ‘ഡങ്കി റൂട്ട്’; ട്രാവൽ ഏജന്റുമാർക്ക് 50 ലക്ഷം; ഒടുവിൽ യുവാവിനെ കൊലപ്പെടുത്തി മനുഷ്യക്കടത്ത് സംഘം

deltin33 10 hour(s) ago views 957
  



ഛണ്ഡീഗഢ് ∙ യുഎസിലേക്ക് പ്രവേശിക്കാനായി ‘ഡങ്കി റൂട്ടി’ലൂടെ പുറപ്പെട്ട 18 വയസ്സുകാരൻ കൊലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹരിയാനയിലെ മൊഹ്ന സ്വദേശിയായ യുവരാജ് എന്ന 18 വയസ്സുകാരനെ യാത്രാമദ്ധ്യേ മനുഷ്യകടത്തുകാർ ബന്ദിയാക്കിയെന്നും പിന്നാലെ ഗ്വാട്ടമാലയില്‍ വച്ച് കൊല്ലപ്പെട്ടെന്നുമാണ് കുടുംബം പറയുന്നത്.  

  • Also Read രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിൽ തർക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്ന് യുവാവ്   


കഴിഞ്ഞവർഷം ഒക്ടോബറിലാണ് ജോലിതേടി യുവരാജ് യുഎസിലേക്ക് പുറപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കർഷക കുടുംബത്തിൽ ജനിച്ച യുവരാജിന് 12–ാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. യുഎസിലേക്ക് പോകാനായി ഏകദേശം 50 ലക്ഷം രൂപ യുവരാജിന്റെ കുടുംബം ട്രാവൽ ഏജന്റുമാർക്ക് നൽകുകയും അവർ സുരക്ഷത യാത്ര ഉറപ്പാക്കുകയും ചെയ്തിരുന്നു. യാത്ര സുരക്ഷിതമാക്കാമെന്ന് ഉറപ്പുനൽകി ഹരിയാനയിലുള്ള മൂന്ന് ട്രാവൽ ഏജന്റുമാർ വൻതുകയും ഇവരിൽ നിന്ന് കൈപറ്റിയിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ആദ്യ തുക കൈമാറിയതിനു ശേഷം യുവരാജുമായുള്ള ബന്ധം നഷ്ടമായെന്ന് കുടുംബം പറയുന്നു.  

  • Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...   


പിന്നീട് മാസങ്ങൾക്ക് ശേഷം യുവരാജിനേയും മറ്റൊരു യുവാവിനെയും ഗ്വാട്ടമാലയിൽ ബന്ദിക്കളാക്കിയതിന്റെ ദൃശ്യങ്ങൾ മനുഷ്യകടത്ത് സംഘം കുടുംബത്തിന് അയച്ചുനൽകി. വിട്ടുനൽകണമെങ്കിൽ വൻതുക കൈമാറണമെന്നും സംഘം കുടുംബത്തെ അറിയിച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ സംഘം വീണ്ടും കുടുംബത്തെ ബന്ധപ്പെടുകയും യുവരാജിനേയും ഒപ്പമുണ്ടായിരുന്ന യുവാവിനേയും കൊലപ്പെടുത്തിയതായി അറിയിച്ചു. തെളിവ് വേണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. പണം നൽകിയതോടെ യുവരാജിന്റെ ചിത്രങ്ങളും മരണസർട്ടിഫിക്കറ്റും സംഘം കുടുംബത്തിന് അയച്ചുനൽകി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു ട്രാവൽ ഏജന്റുമാരെ അറസ്റ്റ് ചെയ്തിരുന്നു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളിൽ ഒന്നാണ് ഡങ്കി റൂട്ട് എന്നറിയപ്പെടുന്നത്. അപകടകരമായ ഭൂപ്രദേശങ്ങൾ കടന്നുവേണം ഈ പാതയിലൂടെ യുഎസിലേക്ക് പ്രവേശിക്കാൻ. കണ്ടെയ്നറുകളിലും, ബസുകളിലും ബോട്ടുകളിലൂടെയെല്ലാമാണ് ഏജന്റുമാർ ആളുകളെ അതിർത്തിയിലെത്തിക്കുന്നത്. English Summary:
Tragic Death on Dunki Route: Haryana Youth Killed in Guatemala: Human trafficking through the Dunki Route has resulted in the tragic death of an 18-year-old from Haryana in Guatemala. The youth, attempting to reach the US for work, was allegedly kidnapped and killed by human traffickers after his family paid travel agents for safe passage.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968