search

ഇന്ത്യയുടെ ‘ത്രിശൂലി’ൽ വിരണ്ട് പാക്കിസ്ഥാൻ; വ്യോമ മുന്നറിയിപ്പിനു പിന്നാലെ നാവിക മുന്നറിയിപ്പും നൽകി

cy520520 10 hour(s) ago views 687
  



ന്യൂഡൽഹി∙ ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ ആരംഭിച്ചിരിക്കെ, നാവികർക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. സൈനികാഭ്യാസത്തിനായി ഇന്ത്യ വ്യോമാതിർത്തി അടയാളപ്പെടുത്തിയ അതേ മേഖലയിലാണ് പാക്കിസ്ഥാൻ നാവിക മുന്നറിയിപ്പു നൽകിയിരിക്കുന്നത്. പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണോയെന്ന് വ്യക്തമല്ല. ഭൗമരാഷ്ട്രീയ വിശകലന വിദഗ്ധൻ ഡാമിയൻ സിമോൺ ആണ് ഇതുസംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്.  

  • Also Read പാക്കിസ്ഥാൻ അങ്ങേയറ്റം അപകടത്തിൽ; ഇന്ത്യയുടെ ചെറുനീക്കം പോലും അവരെ മരുഭൂമിയാക്കും –റിപ്പോർട്ട്   


ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഒക്ടോബർ 30ന് ആരംഭിച്ച ഇന്ത്യയുടെ ‘ത്രിശൂൽ’  സൈനികാഭ്യാസം നവംബർ 10 വരെയാണ്. ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി ‘നോട്ടാം’ മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണഗതിയിൽ സൈനികാഭ്യാസം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ വൈമാനികർക്ക് നൽകുന്ന മുന്നറിയിപ്പാണിത്. ഇതിന് സമാനമായാണ് ഇപ്പോൾ നാവികർക്ക് ‘നോട്ട്മാർ’ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.  


Pakistan now issues a naval navigational warning for a firing exercise in the same area India has an airspace reservation for its ongoing tri-services military drills

02-05 November 2025 pic.twitter.com/Gz7d3Q4igK— Damien Symon (@detresfa_) November 1, 2025


ഇന്ത്യൻ സൈനികാഭ്യാസത്തിന് മറുപടിയായി തങ്ങളും ചിലതൊക്കെ ചെയ്യുന്നുണ്ടെന്നു കാണിക്കാനുള്ള പാക്കിസ്ഥാന്റെ നടപടിയായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇരു രാജ്യങ്ങളും ഇത്തരത്തിൽ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ‘ത്രിശൂൽ’ സൈനികാഭ്യാസത്തിനു മുന്നോടിയായി നേരത്തെ ഇന്ത്യ വൈമാനികർക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pakistan Issues Naval Warning Amidst Indian Military Exercise: The Trishul military exercise by India near Sir Creek has prompted a naval warning from Pakistan, raising concerns about potential escalation. This follows a pattern of reciprocal warnings during periods of heightened activity.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156385