ആര്യനാട് ∙ ട്യൂഷൻ കഴിഞ്ഞ് അച്ഛനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ചു. ചെറുകുളം മധു ഭവനിൽ ജി.എസ്.ബിനീഷ് (മധു) - പെരുമ്പാവൂർ സ്കൂളിലെ അറബി അധ്യാപിക അനീഷ ദമ്പതികളുടെ മകൾ ബി.എ.ആൻസി (15) ആണ് മരിച്ചത്. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർ ഗിരിക്കും ചെറുകുളത്തിനും ഇടയിലാണ് അപകടം.
Also Read എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് പരുക്ക്
ബിനീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ അരയ്ക്കു താഴെ ഗുരുതരമായി പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടിയുടെ പുറത്ത് ടിപ്പർ കയറിയോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also Read കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ പിതാവ് ബിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ: ഏഴാം ക്ലാസ് വിദ്യാർഥി ബി.എ.ആന്റോ.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Aryanad Bike Accident claims life of Student: 15-year-old was returning home from tuition with her father when the accident occurred, resulting in her immediate death and severe injuries to her father.