search

റെയിൽവേ സ്റ്റേഷനിൽ നടിയോട് അതിക്രമം: പോർട്ടർ അറസ്റ്റിൽ, ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

LHC0088 3 hour(s) ago views 193
  



തിരുവനന്തപുരം ∙ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ(32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ അരുണിനെ സസ്പെൻഡ് ചെയ്തു.

  • Also Read കളിയാക്കലും പരിഹസിക്കലും അവസാനിക്കുന്നില്ല, ഇന്നു പിരിയും നാളെ പിരിയുമെന്നു പറഞ്ഞവരോട്: കണ്ണു നിറഞ്ഞ് ദിവ്യ ശ്രീധർ   


വ്യാഴാഴ്ച പ്ലാറ്റ്ഫോമിലേക്കു പോകാനായി റെയിൽവേലൈൻ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോർട്ടർ വന്നത്. നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്റെ വാതിൽ പോർട്ടർ തന്നെ തുറന്നു കൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോൾ നടിയെ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ആദ്യം ബാഗിൽ പിടിച്ചു.  

സഹായിക്കേണ്ടെന്നും തനിച്ചു കയറാൻ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും പോർട്ടർ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു. നടി ഉടൻ തന്നെ റെയിൽവേയിൽ പരാതി നൽകി. ഈ സമയം പോർട്ടറെ ന്യായീകരിക്കുംവിധം അധികൃതർ പെരുമാറിയതോടെ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Actress harassment at Kochi Railway Station is a serious crime: A railway porter has been arrested for allegedly molesting an actress at Kochuveli Railway Station in Thiruvananthapuram, leading to his suspension and subsequent police action. The police are investigating the incident thoroughly.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158492