search

രത്നമ്മയുടെ ആഭരണങ്ങൾ കാണാനില്ല, വാതിൽ കുറ്റിയിട്ടത് പുറത്തുനിന്ന്; വയോധികയുടെ മരണം കൊലപാതകം?

cy520520 5 hour(s) ago views 593
  



പത്തനംതിട്ട ∙ അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 77 വയസ്സുള്ള രത്നമ്മയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണം കൊലപാതകം ആണെന്നാണ് പൊലീസ് സംശയം. രത്നമ്മയുടെ ആഭരണങ്ങൾ കാണാനില്ല. വീടിന്റെ പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപം രക്തക്കറയും കണ്ടെത്തിയിരുന്നു.  

  • Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും   


രത്നമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൈ ഞരമ്പ് മുറിച്ചതിനു ശേ‌ഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനു പുറത്തുള്ള മുറിയിലാണ് രത്നമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ രക്തക്കറ കണ്ടെത്തിയിരുന്നു. മുറിയുടെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.  

  • Also Read ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും കാമുകനും മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും പ്രതികൾ   


സാഹചര്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ സംഭവത്തിൽ വ്യക്തത വരികയുളളൂ. രത്നമ്മക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രയാസങ്ങളോ ഒന്നുമില്ലെന്നാണ് പൊലീസിനു മനസിലാകുന്നത്. അതേ സമയം, വയോധികയുടേത് ആത്മഹത്യയാണെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Elderly Woman\“s Suspicious Death: Kerala crime news focuses on the suspicious death of an elderly woman, Rathnamma, in Adoor, Pathanamthitta. Police suspect murder due to missing jewelry and the locked room, contrary to the initial suicide assumption, prompting a detailed investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156232