search

യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ യുവാവ് ഗ്വാട്ടിമാലയിൽ കൊല്ലപ്പെട്ടു

Chikheang 3 hour(s) ago views 957
  

    



ചണ്ഡിഗഡ് ∙ യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹരിയാന സ്വദേശിയായ യുവാവ് ഗ്വാട്ടിമാലയിൽ വച്ച് കൊല്ലപ്പെട്ടു. കയ്തൽ ജില്ലയിലെ മോഹന ഗ്രാമത്തിൽ നിന്നുള്ള യുവരാജിനെ (18) ആണ് മനുഷ്യക്കടത്തുകാർ വധിച്ചത്. പഞ്ചാബിൽ നിന്നുള്ള മറ്റൊരു യുവാവും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

  • പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു; ലണ്ടനിൽ മലയാളി വിദ്യാ‍ർഥിനിക്ക് ദാരുണാന്ത്യം Europe News
      

         
    •   
         
    •   
        
       
  • യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ച നിലയില്‍; വിടപറഞ്ഞത് എറണാകുളം സ്വദേശി Europe News
      

         
    •   
         
    •   
        
       


ഹരിയാനയിൽ നിന്നുള്ള 3 ട്രാവൽ ഏജൻസികളാണ് പണം വാങ്ങി യുവരാജിനെ കയറ്റിവിട്ടത്. ഗ്വാട്ടിമാലയിൽ നിന്ന് രഹസ്യപാതയിലൂടെ യുഎസിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം പണം ആവശ്യപ്പെട്ട് 2 ചെറുപ്പക്കാരെയും തടവിൽ വച്ചു. തുടർന്ന് 3 ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. പണം അയച്ചുകൊടുത്തതിനു പിന്നാലെ കുടുംബത്തിന് യുവരാജിന്റെ മരണ സർട്ടിഫിക്കറ്റും ചിത്രവും അയച്ചുകൊടുത്തു. ഏജന്റുമാർക്കും മനുഷ്യക്കടത്തുകാർക്കുമായി 50 ലക്ഷത്തോളം രൂപ നൽകിയെന്ന് കുടുംബം പറയുന്നു. English Summary:
Human trafficking victim\“s death has sent shockwaves through Haryana. An 18-year-old was murdered in Guatemala while attempting to enter the United States illegally. The family paid agents 50 Lakhs and received the death certificate and the image of the victim.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352