search

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, അമ്മയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം വിദ്യാർഥിനിയെ പീഡിപ്പിച്ചു; 26വയസ്സുകാരന് 30 വർഷം തടവ്

Chikheang 8 hour(s) ago views 980
  



തിരുവനന്തപുരം ∙ ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ സ്പെഷൽ കോടതി. ചിറയിൻകീഴ് ശാർക്കര സ്വദേശി സുജിത്തിനെയാണ് (26) ജഡ്ജി സി.ആർ.ബിജു കുമാർ ശിക്ഷിച്ചത്.  

  • Also Read ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഷോറൂം ജീവനക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; ആക്രമണം ലഹരിമരുന്ന് നൽകിയ ശേഷം   


പെൺകുട്ടിയുടെ മാതാവിനെ ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.  

  • Also Read കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...   


പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയും നിരവധി തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. വിദ്യാർഥിനിയുടെ ഫോൺ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
30-Year Sentence in Child Sexual Abuse Case in thiruvananthapuram: Accused sexually assaulted a 9th-grade student after befriending her on Instagram, and the court has ordered a significant fine to be paid to the victim.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160526