ന്യൂഡൽഹി ∙ നയ്യാർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പർപ്പസ് ഏർപ്പെടുത്തിയ രോഹിണി നയ്യാർ പുരസ്കാരം (10 ലക്ഷം രൂപ) പുണെ സ്വദേശിയായ ഫൂഡ് ടെക്നോളജിസ്റ്റും സംരംഭകയുമായ വിദ്യ പർഷുരാംകർ ഏറ്റുവാങ്ങി. പുണയിലെ ഗ്രാമീണ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്ക് ബാജ്റ ഉപയോഗിച്ച് പോഷകസമ്പുഷ്ടമായ വിഭവങ്ങളുണ്ടാക്കി വിളർച്ചയകറ്റാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
- Also Read ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ മുതൽ; ദിവസം 70,000 ഭക്തർക്ക് അവസരം
പ്രധാനമന്ത്രിയുടെ ഇകണോമിക് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രഫ. എസ്.മഹേന്ദ്രദേവ് പുരസ്കാരം നൽകി. ധീരജ് നയ്യാർ, ദീപക് നയ്യാർ, സീത പ്രഭു, രാജേഷ് ഠണ്ടൻ, അശോക് ഖോസ്‌ല എന്നിവർ പ്രസംഗിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥം അവരുടെ കുടുംബം ഏർപ്പെടുത്തിയതാണ് പുരസ്കാരം. English Summary:
Vidya Parshuramkar Receives Rohini Nayyar Award: Rohini Nayyar Award recognizes Vidya Parshuramkar for her work in providing nutritious bajra-based food to rural school children. |