search

ആഹാരത്തിന്റെയും ഉത്സവവേള! ഹോർത്തൂസിൽ കാത്തിരിക്കുന്നു ഷെഫ് സ്റ്റുഡിയോ

cy520520 3 hour(s) ago views 1022
  



ഭക്ഷണം നമുക്കു വെറും സ്വാദ് മാത്രമല്ലല്ലോ, അതിൽ ഓർമകളും പരീക്ഷണങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടും എന്തിന് രാഷ്ട്രീയം വരെ വേവും. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ, സാംസ്കാരിക ഉത്സവമായ മനോരമ ഹോർത്തൂസിലെ ഷെഫ് സ്റ്റുഡിയോ നിങ്ങൾക്കായി ഒരുക്കുന്നതും അതാണ്; ആഹാരം എന്ന അത്ഭുതച്ചെപ്പിലെ കാഴ്ചകൾ! ഭാവിയിൽ നാം എന്താകും കഴിക്കുക? പ്രാണികൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുമോ? കാലവും കാലാവസ്ഥയും മാറുമ്പോൾ ആഹാരം എങ്ങനെ മാറണം? തുടങ്ങി ഷെഫ് സ്റ്റുഡിയോയിൽ ചൂടൻ തൽക്ഷണചർച്ചകളും രുചികളും നിറയും.  

  • Also Read കേരളം അതിദാരിദ്ര്യമുക്തം; അതിജീവനം അസാധ്യമായവരെ കണ്ടെത്തി ഇടപെടൽ   


∙ നവംബർ 27 മുതൽ 30 വരെ 9 സെഷനുകൾ

∙ പങ്കെടുക്കാനായി ക്യുആർ കോഡ് സ്കാൻ ചെയ്തു റജിസ്റ്റർ ചെയ്യാം.  
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


1.  സീറോ വേസ്റ്റ് കിച്ചൻ — ഷെഫ് വെൽറ്റൻ സാൽദാന

അൽപം ശ്രദ്ധിച്ചാൽ അൽപവും വേസ്റ്റ് ഇല്ലാതെ ഭക്ഷണങ്ങൾ ഒരുക്കിയെടുക്കുന്ന ഡെമോ സെഷൻ.

2. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഇമാജിനിങ് ഇൻസെക്ട്സ് – തൻഷ വോറ

നാളെയൊരുകാലത്ത് നമ്മുടെ ഡയറ്റിൽ പ്രാണിക്കൂട്ടങ്ങളും ഉണ്ടാകുമോ? രുചിച്ചറിയാം  ഈ സെഷനിൽ.

3. ലന്തൻ ബത്തേരിയിലെ ബിരിയാണികൾ: ഇത്തിരി ബിരിയാണി വർത്തമാനം

എഴുത്തുകാരൻ എൻ.എസ്.മാധവനും ചരിത്രകാരനും ഇല്ലസ്ട്രേറ്ററുമായ ബോണി തോമസും ചേർന്ന് ഒരുക്കുന്ന ലന്തൻ ബത്തേരിയിലെ ബിരിയാണി രുചി.  

4. ദ് ബോഡി ആൻഡ് ഫൂഡ് വർക്‌ഷോപ് – ശുഭ്ര ചാറ്റർജി

ശരീരം എങ്ങനെയാണു ഭക്ഷണാനുഭവങ്ങളെ ഓർമയിൽ സൂക്ഷിക്കുക? ശരീരവും ആഹാരവുമായുള്ള അഭേദ്യമായ ബന്ധത്തെ അടുത്തറിയാം ഈ ശിൽപശാലയിൽ.  

5. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ഫെർമെന്റഡ് ഫ്യൂച്ചേഴ്സ് – പായൽ ഷാ (കോബോ ഫെർമെന്ററി)

പാചകം ചെയ്യേണ്ടാത്ത ഭക്ഷണങ്ങളുടെ കാലമാണോ ഇനി വരിക? ഇന്ധനങ്ങൾ അപ്രസക്തമാവുന്ന ഭക്ഷണസാധ്യതകളിലേക്ക്,  പുളിപ്പിച്ചു സൂക്ഷിക്കുന്ന ആഹാരങ്ങളിലേക്ക് ഒരു എത്തിനോട്ടം.  

6. ഡിസ്പാച് ഫ്രം ദ് ഫ്യൂച്ചർ: ക്ലൈമറ്റ് ക്രോപ്സ് – ഷെഫ് രാധിക ഖണ്ഡേൽവാൾ

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശേഷിയുള്ള ആഹാരങ്ങളെയും രുചിക്കൂട്ടുകളെയും  പരിചയപ്പെടാം.  

7. ഈറ്റിങ് വിത് ഹിസ്റ്ററി: ടാനിയ ഏബ്രഹാം

ചരിത്രത്തിനൊപ്പം മാറിയ ഭക്ഷണരീതികളെ അറിയാം.

8. റൈപ് ഫോർ ചേഞ്ച്: എ ബനാന ടേസ്റ്റിങ് എക്സ്പീരിയൻസ് – തൻഷ വോറ, ശ്രുതി തറയിൽ (എഡിബിൾ ഇഷ്യൂസ്)

നേന്ത്രൻ, രസകദളി, പടറ്റി, ചാരപ്പൂവൻ...  നമ്മുടെ സ്വന്തം വാഴപ്പഴത്തിന്റെ ഇനിയും നാമറിയാത്ത വൈവിധ്യങ്ങൾ രുചിക്കാം, ചരിത്രവുമായി ചേർന്നുനിൽക്കുന്ന പഴക്കഥകൾ അറിയാം.  

9. മാപ് ദ് വൈൽഡ്: എ ഗൈഡഡ് വോക് ആൻഡ് ബോർഡ് ഗെയിം

ഹോർത്തൂസ് നടക്കുന്ന കൊച്ചി സുഭാഷ് പാർക്കിൽ ഒരു ആഹാര ബോർഡ് ഗെയിം! പ്രകൃതിയോടു ചേർന്നിരിക്കാനും പാർക്കിൽ നിന്നു തന്നെ ഭക്ഷ്യവിഭവങ്ങളെ കണ്ടെത്താനും രസകരമായ ഒരു ഭക്ഷണ നടത്തം. English Summary:
Chef Studio at Manorama Hortus: Manorama Hortus Chef Studio is hosting a series of culinary sessions and workshops. Explore discussions and experiences related to food, culture, and future food trends at the Kerala food festival.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166