search

കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; കാനഡയിൽ ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു

deltin33 7 hour(s) ago views 257
  



ഓട്ടവ∙ കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ എഡ്മൊൻടൊനിലായിരുന്നു സംഭവം.

  • Also Read ബിഹാറിൽ പ്രചാരണത്തിനിടെ വെടിവയ്പ്പ്; ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു   


പെൺസുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം തിരികെ വരുമ്പോൾ ഒരാൾ തന്റെ കാറിൽ മൂത്രമൊഴിക്കുന്നതു കണ്ട സാഗൂ അയാളെ ചോദ്യം ചെയ്തു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് തോന്നിയത് ചെയ്യുന്നു എന്നാണ് അക്രമി മറുപടി പറഞ്ഞത്. തുടർന്ന് ഇയാൾ മുന്നോട്ടുവന്ന് സാഗൂവിന്റെ തലയിൽ മർദിക്കുകയായിരുന്നു. മർദനമേറ്റ് സാഗൂ നിലത്തുവീണു. തുടർന്ന് പെൺസുഹൃത്താണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായ സാഗൂവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മരിച്ചു.സംഭവത്തിൽ കൈൽ പാപിൻ എന്നയാളെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു.  

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുേടതല്ല. @yegwave എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Indian Origin man killed in Canada: Indian-origin man Arvi Singh Sagoo tragically died in Edmonton, Canada, after a fatal assault for questioning a man urinating on his car. Kyle Papin has been arrested in connection with the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469884