search

വന്ദേഭാരതിൽ കറന്റ് ബുക്കിങ് യാത്രക്കാർക്കുള്ള ഭക്ഷണം: ‘റെഡി ടു ഈറ്റ്’ മാത്രമെന്ന് അധികൃതർ

Chikheang 3 hour(s) ago views 701
  



തിരുവനന്തപുരം∙ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ പണം വാങ്ങിയിട്ടും ഭക്ഷണം നല്‍കിയില്ലെന്ന് യാത്രക്കാരുടെ പരാതി. ഇന്നലെ രാത്രി എറണാകുളത്തുനിന്നു കയറിയ യാത്രക്കാരാണ് ഭക്ഷണം നല്‍കിയില്ലെന്നു പരാതിപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ ഭക്ഷണത്തിനുള്ള പണവും ഈടാക്കിയിരുന്നുവെന്നു യാത്രക്കാര്‍ പറഞ്ഞു. ട്രെയിനില്‍ കയറിയശേഷം ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ എത്തിക്കാമെന്ന് ആദ്യം പറഞ്ഞു. ഏറെ സമയം കഴിഞ്ഞു ഭക്ഷണം കിട്ടാതെ വന്നതോടെയാണ് തര്‍ക്കമായത്.  

  • Also Read കൊച്ചി വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും: വന്ദേഭാരതിനും സ്റ്റോപ്   


അതേസമയം, കറന്റ് ബുക്കിങ് നടത്തുന്നവര്‍ക്ക് ‘റെഡി ടു ഈറ്റ്’ ഭക്ഷണമാണ് നല്‍കാന്‍ കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വന്ദേഭാരതില്‍ ഭക്ഷണം തയാറാക്കുന്നില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഭക്ഷണം പുറമേനിന്നു തയാറാക്കി എത്തിക്കുകയാണ് ചെയ്യുന്നത്. അവസാനനിമിഷം കറന്റ് ബുക്കിങ്ങില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പെട്ടെന്നു തയാറാക്കി കഴിക്കാന്‍ കഴിയുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ കറന്റ് ബുക്കിങ്ങില്‍ ടിക്കറ്റ് എടുത്തവര്‍ മറ്റു യാത്രക്കാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെ വേണമെന്ന് പറഞ്ഞതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. English Summary:
Vande Bharat food complaint: arises due to passengers not receiving food despite paying for it during ticket booking. Current booking passengers are offered \“ready-to-eat\“ meals, while those who booked in advance receive catered meals, leading to a dispute.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352