search

വെനസ്വേലൻ തീരത്ത് വീണ്ടും ബോംബർ വിമാനങ്ങൾ; യുഎസിന്റെ മൂന്നാമത്തെ ശക്തി പ്രകടനം

deltin33 3 hour(s) ago views 529
  



വാഷിങ്ടൻ ∙ വെനസ്വേലയുടെ തീരത്ത് കരീബിയൻ കടലിനു മുകളിലൂടെ ഒരു ജോഡി ബി–1ബി ബോംബർ വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്.‌ സമീപ ആഴ്ചകളിൽ യുഎസ് സൈനിക വിമാനങ്ങൾ നടത്തിയ മൂന്നാമത്തെ ശക്തി പ്രകടനമാണിത്. മേഖലയിലെ ലഹരിമരുന്ന് കടത്തുകാർക്കെതിരെ യുഎസ് സൈനിക നടപടി നടത്തുന്നതിനിടെയാണ് ദീർഘദൂര സൂപ്പർസോണിക് ബോംബർ വിമാനങ്ങൾ പറന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു.  

  • Also Read 50 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി, ഏറെയും യുവാക്കൾ; കാലിൽ ചങ്ങലയിട്ട് 25 മണിക്കൂർ വിമാനയാത്ര   


യുഎസിന്റെ വടക്കൻ സംസ്ഥാനമായ നോർത്ത് ഡക്കോട്ടയിലെ ഒരു താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ബോംബർ വിമാനങ്ങൾ വെനസ്വേലൻ തീരത്തിനു സമാന്തരമായി പറന്നതായും പിന്നീട് അപ്രത്യക്ഷമായതായും ആണ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച വെനസ്വേലയ്ക്ക് സമീപം ഒരു ബി –1ബി വിമാനവും ഒന്നിലധികം ബി-52 ബോംബർ വിമാനങ്ങളും പറന്നിരുന്നു.

  • Also Read ട്രംപ് സാക്ഷി; സമാധാന കരാർ ഒപ്പിട്ട് തായ്‌ലൻഡും കംബോഡിയയും   


പോർട്ടറീക്കോയിലേക്ക് 10 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. ലഹരിക്കടത്ത് വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി ഏഴ് യുഎസ് നാവിക കപ്പലുകളും കരീബിയൻ കടലിൽ തമ്പടിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ ഇതുവരെ യുഎസിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി ആരോപിക്കപ്പെടുന്ന 10 കപ്പലുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായാണ് യുഎസ് കണക്കെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലക്ഷ്യമിട്ട കപ്പലുകൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചതാണെന്നതിനുള്ള തെളിവുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
US Bombers Venezuela: The United States military recently conducted its third show of force near Venezuela\“s coast, deploying B-1B bombers and other aircraft as part of ongoing anti-drug trafficking operations in the Caribbean Sea.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469797