ഇസ്ലാമാബാദ്∙ ദിവസങ്ങളുടെ മാത്രം ഇടവേളയ്ക്കൊടുവിൽ അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്താംബുളിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടൽ. സമാധാന ചർച്ചയിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി ഉയർത്തിയിരുന്നു.
Also Read സൽമാൻ ഖാനെ തീവ്രവാദ പട്ടികയിൽപ്പെടുത്തി പാക്കിസ്ഥാൻ; ‘ആ വാക്കുകൾ ബലൂച് ജനതയ്ക്ക് സന്തോഷം നൽകി’
അഫ്ഗാനിസ്ഥാനിൽ നിന്നു ഭീകരർ തങ്ങളുടെ കുറാം, വടക്കൻ വസിരിസ്ഥാൻ ജില്ലകളിലേക്കു നുഴഞ്ഞുകടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പാക്ക് സൈന്യം പറയുന്നു. സ്വന്തം മണ്ണിൽ നിന്ന് ഭീകരവാദം ഇല്ലാതാക്കുമെന്ന അഫ്ഗാൻ സർക്കാറിന്റെ വാദങ്ങളിൽ സംശയമുണർത്തുന്നതാണ് നുഴഞ്ഞുകയറ്റമെന്നും പാക് സൈന്യം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാക് ആരോപണത്തിൽ അഫ്ഗാനിലെ താലിബാൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
പാക്കിസ്ഥാൻ ഒക്ടോബർ 11ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന്റെ തീവ്രത വർധിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദം നടത്തുന്ന പാക് താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാക് വാദം. എന്നാൽ, ഇതിന് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ നൽകിയത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ സംഘർഷത്തിനൊടുവിലാണ് അഫ്ഗാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചയ്ക്ക് ഒരുങ്ങിയത്.
ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
MORE PREMIUM STORIES
English Summary:
5 Pak soldiers killed as clashes resume on Afghan border: Afghanistan Pakistan border clash escalates tensions between the two nations. Recent fighting has resulted in casualties on both sides, raising concerns about regional stability and the ongoing presence of terrorist groups.