വാഷിങ്ടൻ∙ പാക്കിസ്ഥാനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. പക്വവും പ്രായോഗികവുമായ വിദേശ നയത്തിന്റെ ഭാഗമാണിതെന്നും യുഎസുമായി ശത്രുതയിലുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നും റൂബിയോ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read ‘ഒരു മാസം ശരാശരി ഒരു യുദ്ധം അവസാനിപ്പിക്കും; ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’
‘പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധം ഒരുതരത്തിലും ഇന്ത്യയുമായി യുഎസിനുള്ള ബന്ധത്തെയോ സൗഹൃദത്തെയോ ബാധിക്കുന്നതല്ല. ഇന്ത്യയും യുഎസുമായുള്ള ബന്ധം ആഴത്തിലുള്ളതും ചരിത്രപരവും പ്രധാനപ്പെട്ടതുമാണ്.’–റൂബിയോ പറഞ്ഞു.ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദവും സമാധാന നൊബേലിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യവും ഇന്ത്യ തള്ളിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പാക്കിസ്ഥാൻ യുഎസുമായി അടുക്കാൻ ശ്രമിക്കുകയും ചെയ്തു.
Also Read സൽമാൻ ഖാനെ തീവ്രവാദ പട്ടികയിൽപ്പെടുത്തി പാക്കിസ്ഥാൻ; ‘ആ വാക്കുകൾ ബലൂച് ജനതയ്ക്ക് സന്തോഷം നൽകി’
ഇന്ത്യ–പാക്ക് പ്രശ്നമുണ്ടാകുന്നതിനു മുമ്പുതന്നെ പാക്കിസ്ഥാനുമായി യുഎസ് ചർച്ചകൾ നടത്തിയിരുന്നെന്നും ട്രംപ് ഭരണകൂടം ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തത്തിലും താൽപര്യമുള്ളവരാണെന്നും റൂബിയോ പറഞ്ഞു. ‘ഇന്ത്യയെ സംബന്ധിച്ചുള്ള വെല്ലുവിളികളെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. എന്നാൽ സാധ്യമായ സമയങ്ങളിൽ മറ്റു രാജ്യങ്ങളുമായി നല്ല ബന്ധത്തിന് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളടക്കം ഒട്ടേറെ കാര്യങ്ങളിൽ പാക്കിസ്ഥാനുമായി സഹകരിച്ചതിന്റെ നീണ്ട ചരിത്രം യുഎസിനുണ്ട്. അതിനെ ഇനിയും വിശാലമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’–റൂബിയോ പറഞ്ഞു,
ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
MORE PREMIUM STORIES
English Summary:
Marco Rubio: Marco Rubio explains US foreign policy, stating US-Pakistan ties won\“t impact deep India-US relations. Highlights strategic interests and historical cooperation. US want to Expand relation with Pakistan but not at the expense of India.